Wednesday, June 26, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.34 AM

അഴീക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി

കൊല്ലം: കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി.
വവ്വാക്കാവ്‌ കുറുങ്ങപ്പള്ളി കുമ്പഴ വടക്കതില്‍ ചന്ദ്രബാബു-ശ്രീലത ദമ്പതികളുടെ മകന്‍ നിധിന്‍ ബാബു (16), തയ്യില്‍ വടക്കതില്‍ പ്രഭാകരന്‍-സജിത ദമ്പതികളുടെ മകന്‍ സച്ചു (16) എന്നിവരെയാണ്‌ കാണാതായത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വാഴുവേലി മേക്ക്‌ തുളസീധരന്‍-ഉഷ ദമ്പതികളുടെ മകന്‍ വിഷ്‌ണു (17)വിനെ ലൈഫ്‌ ഗാര്‍ഡും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒന്നോടെയായിരുന്നു സംഭവം. ഇവര്‍ മൂവരും സുഹൃത്തുക്കളായ അന്‍സില്‍, ആല്‍ബിന്‍ എന്നിവരോടൊപ്പം കുളിക്കാന്‍ ഇറങ്ങവെയാണ്‌ അപകടമുണ്ടായത്‌.
ഇവര്‍ കൂറ്റന്‍ തിരയില്‍ അകപ്പെടുകയായിരുന്നു. കോസ്‌റ്റ് ഗാര്‍ഡും കോസ്‌റ്റല്‍ പോലീസും ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്‌.

Ads by Google
Advertisement
Friday 26 Apr 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW