Thursday, June 13, 2019 Last Updated 34 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.34 AM

കിണറ്റില്‍ അകപ്പെട്ടവരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

ശാസ്‌താംകോട്ട: കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ആളിനെയും ഇയാളെ രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരനെയും ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. പോരുവഴി കമ്പലടി സുമയ്യാ മന്‍സിലില്‍ ജലാലുദ്ദീന്റെ വീട്ടിലെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കാന്‍ അമ്പലത്തുംഭാഗം സ്വദേശിയായ രവി(50) കിണറ്റില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന്‌ ശ്വാസതടസമുണ്ടായി. കിണറ്റില്‍ നിന്നു കയറാന്‍ കഴിയാതിരുന്ന രവിയെ രക്ഷിക്കാന്‍ ശാസ്‌താംകോട്ട ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന്‌ രവിയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ അരുണും കിണറ്റില്‍ കുടുങ്ങി. പിന്നീട്‌ ഇരുവരെയും ഫയര്‍ഫോഴ്‌സ് സംഘം പുറത്ത്‌ എത്തിക്കുകയായിരുന്നു. ഇരുവരേയും ശാസ്‌താംകോട്ട താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Friday 26 Apr 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW