Wednesday, June 26, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.34 AM

വീടു കയറി മര്‍ദിച്ചതായി പരാതി

ഓയൂര്‍: തെരഞ്ഞെടുപ്പ്‌ ദിവസം ഗൃഹനാഥനെ വീടു കയറി മര്‍ദിച്ചതായി പരാതി. ഓടനാവട്ടം കണ്ണങ്കരവീട്ടില്‍ സുനിലി(52)നാണ്‌ മര്‍ദനമേറ്റത്‌. സംഭവം സംബന്ധിച്ച്‌ ഓടനാവട്ടം കണ്ണങ്കരവീട്ടില്‍ ആദര്‍ശിനെതിരെ പൂയപ്പള്ളി പോലീസ്‌ കേസെടുത്തു. പോളിംഗ്‌ ബൂത്തിലുണ്ടായ വാക്കുതര്‍ക്കമാണ്‌ മര്‍ദനത്തില്‍ കലാശിച്ചത്‌. രാത്രി 11 മണിയോടെ സുനിലിന്റെ വീട്ടിലെത്തിയ ആദര്‍ശ്‌ സുനിലിനെ വിളിച്ചുണര്‍ത്തുകയും കതക്‌ തുറന്നു വെളിയിലിറങ്ങിയ സുനിലിനെ നിലത്തു തള്ളിയിട്ടശേഷം വടികൊണ്ട്‌ മര്‍ദിക്കുകയായിരുന്നു. സുനിലിന്റെ കൈയ്‌ക്കും ദേഹത്തും പരുക്കേറ്റു. ഇയാളെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനില്‍ ബി.ജെ.പി. പ്രവര്‍ത്തകനും ആദര്‍ശ്‌ സി.പി.എം. പ്രവര്‍ത്തകനുമാണ്‌.

Ads by Google
Advertisement
Friday 26 Apr 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW