Wednesday, June 26, 2019 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.34 AM

യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിയ സംഭവം; രണ്ട്‌ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പിടിയില്‍

കരുനാഗപ്പള്ളി: തൊടിയൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട്‌ എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകരെ കരുനാഗപ്പള്ളി പോലിസ്‌ അറസ്‌റ്റ് ചെയ്‌തു. കാട്ടൂര്‍ തെക്കതില്‍ കോളനി നിവാസികളായ നിയാസ്‌, ഷഹനാസ്‌ എന്നിവരാണ്‌ പിടിയിലായത്‌. തൊടിയൂര്‍ മുഴങ്ങോടി കാട്ടൂരയ്യത്ത്‌ ക്രിക്കറ്റ്‌ കളിച്ചുകൊണ്ട്‌ നില്‍ക്കവെയാണ്‌ തൊടിയൂര്‍ കാട്ടൂര്‍ തെക്കതില്‍ ഗോപിയുടെ മകന്‍ കൃഷ്‌ണകുമാറി(24)നെ ആറോളം പേരടങ്ങിയ സംഘം ആക്രമിച്ചത്‌. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കൃഷ്‌ണകുമാര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. മാളിയേക്കല്‍ റിയാസ്‌, കാട്ടൂര്‍ തെക്കതില്‍ കോളനി നിവാസികളായ നിയാസ്‌, ഷഹനാസ്‌, അജ്‌മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു കൃഷ്‌ണകുമാറിനെ വെട്ടി പരുക്കേല്‍പ്പിച്ചത്‌.
മുഖത്തും വയറിനും കൈക്കും ഗുരുതരമായി പരുക്കേറ്റ കൃഷ്‌ണകുമാറിനെ ആദ്യം കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക്‌ ഗുരുതരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ച്‌ അടിയന്തിര ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കുകയായിരുന്നു. കരുനാഗപ്പള്ളി സി.ഐ. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തിയത്‌.

Ads by Google
Advertisement
Friday 26 Apr 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW