Thursday, June 13, 2019 Last Updated 34 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

പുലിപ്പേടിയില്‍ മലയോര ഗ്രാമം; വളര്‍ത്തു നായയെ കൊന്നു

uploads/news/2019/04/303813/k3.jpg

പത്തനാപുരം: പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചു കൊന്നു. ചെമ്പനരുവി മുള്ളുമല മായാവിലാസത്തില്‍ രഘുനാഥന്റെ വളര്‍ത്തു നായയെയാണു പുലി പിടികൂടിയത്‌. വീടിന്റെ സിറ്റൗട്ടില്‍ കെട്ടിയിരുന്ന വളര്‍ത്തുനായയെ കഴിഞ്ഞ രാത്രിയാണ്‌ പുലി പിടിച്ചത്‌. രാവിലെ വീട്ടുകാര്‍ പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ നായയുടെ ജഡത്തിന്റെ അവശിഷ്‌ടം കണ്ടു നടത്തിയ തെരച്ചിലിലാണ്‌ മുറ്റത്ത്‌ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനമേഖലയോട്‌ ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ ഏറെ കാലമായി വന്യമൃഗ ശല്യം രൂക്ഷമാണ്‌. ഇവിടെ വൈദ്യുതി വേലികളും കിടങ്ങുകളും സ്‌ഥാപിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW