Thursday, June 13, 2019 Last Updated 34 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

കാറ്റിലും മഴയിലും വ്യാപകനാശം: നിരവധി വീടുകള്‍ തകര്‍ന്നു

uploads/news/2019/04/303812/k2.jpg

പത്തനാപുരം: വേനല്‍ മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ മലയോര മേഖലയില്‍ വ്യാപക നാശം. നിരവധി വീടുകള്‍ തകര്‍ന്നു. വീടുകള്‍ക്കു മുകളില്‍ മരങ്ങള്‍ വീണും ശക്‌തമായ കാറ്റില്‍ മേല്‍ക്കൂര പറന്നുപോയുമാണു നാശമുണ്ടായത്‌. പത്തനാപുരം കുണ്ടയം പുതുമ്പറമ്പില്‍ വീട്ടില്‍ മുരളീധരന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കാറ്റില്‍ ഓടുകളും ഷീറ്റുകളും
പറന്നു പോവുകയായിയുന്നു. തലനാരിഴക്കാണ്‌ കുടുംബം അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്‌. തലവൂര്‍ പഞ്ചായത്തിലും മഴയും കാറ്റും വ്യാപക നാശം വിതച്ചു. മരങ്ങള്‍ കടപുഴകി ഗ്രാമീണ പാതകളിലെ ഗതാഗതവും തടസപെട്ടു. വൈദ്യൂത വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. കൊല്ലം ചെങ്കോട്ട റെയില്‍ പാതയില്‍ പാളത്തിലേക്ക്‌ മരം കടപുഴകി വീണു അല്‍പനേരം ഗതാഗതം തടസപ്പെട്ടു.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW