Wednesday, June 26, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

വോട്ടെടുപ്പ്‌: സൂക്ഷ്‌മ പരിശോധന നടത്തി

uploads/news/2019/04/303811/k1.jpg

കൊല്ലം: കൊല്ലം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ സൂഷ്‌മ പരിശോധന നടത്തി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കിയതെന്നു വിലയിരുത്തി. വിവിധ മണ്ഡലങ്ങളിലെ പോളിങ്‌ സ്‌റ്റേഷനുകളിലെ 17എ രജിസ്‌റ്റര്‍, മോക്ക്‌ പോള്‍ സര്‍ട്ടിഫിക്കറ്റ്‌, പ്രിസൈഡിങ്‌ ഓഫീസര്‍ ഡയറി തുടങ്ങിയവ പൊതു നിരീക്ഷകനായ സൗരവ്‌ പഹാഡി പരിശോധിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍, മണ്ഡലത്തിലെ മറ്റ്‌ ഉപ വരണാധികാരികളും മൈക്രോ ഒബ്‌സര്‍വര്‍മാരും പങ്കെടുത്തു. പൊതു തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്‌ തൃപ്‌തികരമാണെന്ന്‌ പങ്കെടുത്ത സ്‌ഥാനാര്‍ഥിയും സ്‌ഥാനാര്‍ഥികളുടെപ്രതിനിധികളും അഭിപ്രായപ്പെട്ടു.സബ്‌ കലക്‌ടര്‍ എ. അലക്‌സാണ്ടര്‍, അസിസ്‌റ്റന്റ്‌ കലക്‌ടര്‍ എസ്‌. ഇലക്കിയ, സ്വതന്ത്ര സ്‌ഥാനാര്‍ഥി എന്‍. ജയരാജന്‍, മറ്റു സ്‌ഥാനാര്‍ഥികളുടെ പ്രതിനിധികളായ എം. വിശ്വനാഥന്‍, അഡ്വ. ഫിലിപ്പ്‌ കെ. തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW