Thursday, June 13, 2019 Last Updated 34 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

മധ്യവയസ്‌കനെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

പത്തനാപുരം: എച്ച്‌.ഐ.വ.ി ബാധിതനായ മധ്യവയസ്‌കനെ വീട്ടുകാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നു ഗാന്ധിഭവന്‍ അഭയം നല്‍കി. കൊല്ലം ശാസ്‌താംകോട്ട കാരാളി ജങ്‌ഷനിലെ വായനശാലയുടെ വരാന്തയില്‍ അത്യാസന്നനിലയില്‍ കഴിഞ്ഞ 53 വയസുള്ള മധ്യവയസ്‌കനെയാണ്‌ ഗാന്ധിഭവന്‍ ഏറ്റെടുത്തത്‌. കേരളത്തിന്‌ പുറത്തു വിവിധയിടങ്ങളില്‍ ജോലിചെയ്‌തു വരുമ്പോഴാണ്‌ ഇയാള്‍ രോഗബാധിതനാകുന്നത്‌. മടങ്ങിവന്നപ്പോള്‍ ബന്ധുക്കളാരും സംരക്ഷിക്കാന്‍ തയാറായില്ല. കുടുംബം വക സ്‌ഥലത്തെ ഒറ്റമുറി ഷെഡില്‍ അവശനിലയില്‍ കഴിയുകയായിരുന്നു.
ഇതിനിടെ മറിഞ്ഞുവീണു ഗുരുതരമായി പരുക്കുപറ്റി. നട്ടെല്ലിന്റെ ചലനശേഷിയും നഷ്‌ടപ്പെട്ടു. ഇടതുകാലിന്റെ ഞരമ്പ്‌ മുറിഞ്ഞുപോയി. വിവരമറിഞ്ഞു നാട്ടുകാര്‍ ഇടപെട്ട്‌ ആശുപത്രിയിലേക്ക്‌ ഇയാളെ മാറ്റി. അവിടെ നിന്നും മടങ്ങിവന്നപ്പോഴേക്കും താമസിച്ചിരുന്ന ഷെഡ്‌ തീവച്ചു നശിപ്പിച്ചിരുന്നു. രോഗപീഡയും താമസിക്കാനിടമില്ലാത്ത അവസ്‌ഥയും മൂലം അടുത്തുള്ള വായനശാലയില്‍ അഭയം തേടുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ വിവരമറിയിച്ചു. അദ്ദേഹം ശാസ്‌താംകോട്ട പോലീസുമായി ബന്ധപ്പെട്ടാണ്‌ ഇയാളെ ഗാന്ധിഭവനില്‍ എത്തിച്ചത്‌.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW