Wednesday, June 26, 2019 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

മത്സ്യക്കൃഷിയില്‍ അഴിമതി; പ്രതികളെ ശിക്ഷിച്ചു

കൊല്ലം: തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 1997-98 കാലളവില്‍ ജനകീയ മത്സ്യകൃഷി പദ്ധതികളില്‍ ഔദ്യോഗിക സ്‌ഥാനം ദുരുപയോഗം ചെയ്‌തു 1,50,000 രൂപയുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട്‌ കൊല്ലം വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ച കേസിലെ ഒന്നാം പ്രതിയായ തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ജെ. വസന്തകുമാരി, രണ്ടാം പ്രതി മുന്‍ സെക്രട്ടറി (ഇന്‍ചാര്‍ജ്‌) കുട്ടന്‍പിള്ള എന്നിവരെ ഓരോ വര്‍ഷം വീതം സാധാരണ തടവിനും 30,000 രൂപ വീതം പിഴയും ശിക്ഷിച്ചു. മൂന്നാം പ്രതിയായ തൊടിയൂര്‍ ലക്ഷം വീട്‌ കോളനിയില്‍ രാജനെ വെറുതെ വിട്ടു.
തിരുവനന്തപുരം എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ്‌ സ്‌പെഷല്‍ ജഡ്‌ജി പി.അജിത്‌കുമാറാണ്‌ ശിക്ഷ വിധിച്ചത്‌.
ഇന്‍സ്‌പെക്‌ടര്‍മാരായിരുന്ന റെക്‌സ് ബോബി അര്‍വിന്‍, ബി.കൃഷ്‌ണകുമാര്‍ എന്നിവര്‍ അന്വേഷണം നടത്തിയ ഈ കേസിന്റെ ചാര്‍ജ്‌ കോടതിയില്‍ സമര്‍പിച്ചത്‌ മുന്‍ വിജിലന്‍സ്‌ ഡിവൈ.എസ്‌.പി. സി.ജി. ജയശാന്തിലാല്‍ റാമാണ്‌.
പ്രോസിക്യൂഷന്‌ വേണ്ടി വിജിലന്‍സ്‌ അഡീഷണല്‍ ലീഗല്‍ അഡൈ്വസറായ ബിജു മനോഹര്‍ ഹാജരായി.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW