Thursday, June 13, 2019 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

പൈശാചികത അവസാനിപ്പിക്കാന്‍ അണിചേരണം: പ്രവാസി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍

കൊല്ലം: വംശീയതയുടെയും വര്‍ഗീയതയുടെയും മതവിദ്വേഷത്തിന്റെയും പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പൈശാചികവും ക്രൂരവുമായ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ലോക ജനത ഒന്നടങ്കം അണിചേരണമെന്ന്‌ കേരള പ്രവാസി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സംസ്‌ഥാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു. ശ്രീലങ്കയിലെ പ്രശസ്‌തമായ ക്രൈസ്‌തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടന പരമ്പരയില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ ബന്ധുക്കളുടെയും പരുക്കേറ്റവരുടെയും വേദനയില്‍ കേരളത്തിലെ പ്രവാസികള്‍ ഒന്നടങ്കം പങ്കുചേരുകയാണെന്നും ലോകം പുരോഗതിയുടെ ചിറകില്‍ അതിവേഗം സഞ്ചരിക്കുമ്പോഴും മനുഷ്യ മനസുകളില്‍ അടിഞ്ഞുകിടന്ന തിന്മയുടെ പ്രാകൃതമായ ഇത്തരം പ്രകടനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന്‌ യോജിച്ചതല്ലെന്നും ഏറ്റവും ഹീനമായ ഭീകരാക്രമണത്തെ ലോക മനസാക്ഷിയോടു ചേര്‍ന്ന്‌ പ്രവാസി സമൂഹം അപലപിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.
സംസ്‌ഥാന ചെയര്‍മാന്‍ എന്‍.എസ്‌. വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ലീഗല്‍ അഡൈ്വസര്‍ കെ.എസ്‌. രാജീവ്‌, വൈസ്‌ പ്രസിഡന്റ്‌ നെയ്‌ത്തില്‍ വിന്‍സന്റ്‌, കെ.എസ്‌. കമറുദീന്‍ മുസലിയാര്‍, സെക്രട്ടറിമാരായ ജോണി മുക്കം, ജോയി ചെഴിപറമ്പില്‍, കണ്ടത്തില്‍ ഫെര്‍ഡിനന്റ്‌ ഡിക്രൂസ്‌, റിനി രമേഷ്‌, അഞ്ചല്‍ വേണുഗോപാല്‍, ജോര്‍ജ്‌ ജോണ്‍, കലതിവിള ലിസി, ചേപ്പയില്‍ സേതുകുമാര്‍, എസ്‌. ഹസനാര്‌ കുഞ്ഞ്‌, കൊല്ലം അലക്‌സാണ്ടര്‍, പ്രഭാ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW