Wednesday, June 26, 2019 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

മത്സ്യബന്ധന ബോട്ട്‌ തിരയില്‍പ്പെട്ട്‌ ആറുപേര്‍ക്ക്‌ പരുക്ക്‌

കൊല്ലം: അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട്‌ തെരയില്‍പ്പെട്ട്‌ ആറു മത്സ്യത്തൊഴിലാളികള്‍ക്ക്‌ പരുക്കേറ്റു. മത്സ്യ ബന്ധനം കഴിഞ്ഞ്‌ അഴീക്കല്‍ ഫിഷിങ്‌ ഹാര്‍ബറിലേക്ക്‌ വരുമ്പോള്‍ അഴിമുഖത്തിന്‌ ഒരു കിലോമീറ്റര്‍ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ വച്ച്‌ ശക്‌തമായ തെരയില്‍പ്പെട്ട്‌ ബോട്ട്‌ പൂര്‍ണമായും തകര്‍ന്നു മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടയിരുന്ന മത്സ്യത്തൊഴിലാളിയായ ചെറിയഴീക്കല്‍ പടിഞ്ഞാറെ വീട്ടില്‍ സ്‌റ്റാലിന്‍ (36), ചെറിയഴീക്കല്‍ സൂര്യന്‍ പറമ്പില്‍ വസന്തകുമാര്‍ (35), ചെറിയഴിക്കല്‍ നാഥാ വിലാസത്തില്‍ ഹരി (48), ചെറിയഴീക്കല്‍ പനയറ വീട്ടില തിലകന്‍ (59), ചെറിയഴീക്കല്‍ നെല്ലുംമൂട്ടില്‍ ഷണ്മുഖന്‍ (59), വടക്കുംഭാഗം ചവറ സൗത്ത്‌ പാലവിള തെക്കതില്‍ രാജ്‌ഭവനത്തില്‍ രാജശേഖരന്‍ (45) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ചെറിയഴീക്കല്‍ സ്വദേശി സ്‌റ്റാലിന്റെ ഉടമസ്‌ഥതയിലുള്ള അമ്മേ നാരയണ ബോട്ടണ്‌ അപകടത്തില്‍പ്പെട്ടത്‌. പിന്നാലെ വന്ന മത്സ്യ ബന്ധന യാനങ്ങളില്‍ ഉള്ളവരാണ്‌ അപകടത്തില്‍പ്പെട്ട്‌ പൂര്‍ണമായി തകര്‍ന്ന ബോട്ടില്‍ നിന്നും കടലില്‍ അകപ്പെട്ട്‌ പോയവരെ രക്ഷപ്പെടുത്തി അഴിക്കല്‍ ഫിഷിങ്‌ ഹാര്‍ബറില്‍ എത്തിച്ചത്‌. പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്‌.
ബോട്ടും വലകളും മത്സ്യവും ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ നഷ്‌ടം ഉണ്ടായതായി മത്സ്യത്തൊഴിലാളി പ്രവര്‍ത്തക സംഘം പറഞ്ഞു.

Ads by Google
Advertisement
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW