Tuesday, May 21, 2019 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.17 AM

കാറ്റും മഴയും: പിറവത്ത്‌ വ്യാപക നാശം

uploads/news/2019/04/303787/e1.jpg

പിറവം: ഇന്നലെ പെയ്‌ത വേനല്‍ മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റ്‌ പിറവം മേഖലയില്‍ വ്യാപക നാശം വിതച്ചു. വന്‍തോതില്‍ കൃഷി നശിക്കുകയും വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. പിറവം വലിയ പള്ളിയുടെ നടപ്പന്തലിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു. കനത്ത കാറ്റിലും മഴയിലും ലക്ഷക്കണക്കിന്‌ രൂപയുടെ നാശമാണ്‌ സംഭവിച്ചിരിക്കുന്നത്‌. കടുത്ത ചൂടിന്‌ ശമനമായി പെയ്‌തിറങ്ങിയ വേനല്‍ മഴയോടൊപ്പം കാറ്റും എത്തിയതാണ്‌ നാശത്തിന്‌ ഇടയാക്കിയത്‌.
വ്യാപാര സ്‌ഥാപനങ്ങളുടെ ബോര്‍ഡുകളും മറ്റും കാറ്റില്‍ പറന്നു. നിരവധി വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. ഒരു വീട്‌ പൂര്‍ണമായും തകര്‍ന്നു. പിറവം വലിയ പള്ളിയുടെ നടപന്തലിന്റെ ഓടുകള്‍ മുഴുവന്‍ കാറ്റില്‍ പറന്നു. കക്കാട്‌ ശങ്കരന്‍ വാരിയംതടത്തിലിന്റെ വീടിനു മുകളിലാണ്‌ ആഞ്ഞിലി മരം വീണ്‌ വീട്‌ പൂര്‍ണമായും തകര്‍ന്നത്‌. പിറവം ജെ.എം.പി. ആശുപത്രിക്കു സമീപം റോഡ്‌ സൈഡിലെ മാവ്‌ നിലംപൊത്തി ഗതാഗതം തടസപ്പെട്ടു. മണപ്പാട്ടു മത്തായിയുടെ 15 ജാതികള്‍, വാഴ, തെങ്ങുകള്‍ എന്നിവ നശിച്ചു. മണപ്പാട്ടു തോമസ്‌, ജോണ്‍, രാജു എന്നിവരുടെയും നിരവധി ജാതികള്‍, വാഴ എന്നിവ കാറ്റില്‍ നശിച്ചിട്ടുണ്ട്‌. മറ്റു പല കൃഷിക്കാരുടയും വാഴകളും ജാതിയും പച്ചക്കറിക്കൃഷിയും കാറ്റ്‌ തകര്‍ത്തു. കക്കാട്‌ പാടശേഖരത്തിലെ പച്ചക്കറി കൃഷികള്‍ പൂര്‍ണമായും നശിച്ചു. പാഴൂര്‍ പ്രദേശത്തും വ്യാപകമായ നഷ്‌ടം സംഭവിച്ചിട്ടുണ്ട്‌.
വലിയപള്ളിയുടെ നടപന്തലിന്റെ മേല്‍ക്കൂരയില്‍ കാറ്റ്‌ പിടിച്ചാണ്‌ ഓടുകള്‍ തകര്‍ന്നത്‌. വരാന്തയ്‌ക്കും കേടുപാടുകള്‍ സംഭവിച്ചു. കക്കാട്‌ കണ്ണംപുഴയില്‍ രേഷ്‌മ ശേഖറിന്റെ പി.എം.എ.വൈ. പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ വീടിന്റെ മുകളില്‍ ആഞ്ഞിലി, റബര്‍ മരങ്ങള്‍ വീണ്‌ കോണ്‍ക്രീറ്റിന്‌ കേടുപാട്‌ സംഭവിച്ചു.
കക്കാട്‌ മാന്തടത്തില്‍ എം.കെ. ജയന്റെ വീടിന്റെ ഷീറ്റ്‌ മേഞ്ഞ മേല്‍ക്കൂര തകര്‍ന്നുവീണു. നെടുമലയില്‍ മാധവന്‍, മാന്തടത്തില്‍ രവി എന്നിവരുടെ വീടുകളുടെ മുകളിലും മരം വീണ്‌ മേല്‍ക്കൂരകള്‍ തകര്‍ന്നു. മാമലക്കവലയില്‍ തണല്‍ മരത്തിന്റെ കൂറ്റന്‍ ശിഖിരം റോഡിലേക്ക്‌ വീണ്‌ ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന്‌ മരം വെട്ടി മാറ്റി. ചെറുമുള ദാസ്‌, നേടിയനിക്കുഴി മത്തായി, തോമസ്‌ കളപ്പുരയില്‍ എന്നിവരുടെ റബര്‍ മരങ്ങള്‍ കടപുഴകി വീണു. കളമ്പൂര്‍ ഷാപ്പുംപടിയില്‍ മയക്കപ്പറമ്പില്‍ ചെല്ലപ്പന്റെ വീടിനു മുകളില്‍ മരം വീണു ഓടുകള്‍ പൂര്‍ണമായും തകര്‍ന്നു. നെച്ചൂര്‍ കടവില്‍ പൊന്നംകുഴി ഡായി പി. വര്‍ഗീസിന്റെ ആള്‍താമസമില്ലാത്ത വീടിനു മുകളില്‍ മരം വീണു.
മണീട്‌ കാരൂര്‍ക്കാവ്‌ കവലയിലും കളമ്പൂര്‍ കോട്ടപ്പുറത്തും വൈദുതി പോസ്‌റ്റിലേക്ക്‌ മരം വീണു ഗതാഗം തടസപ്പെട്ടു. കോടിക്കണക്കിനു നാശനഷ്‌ടമാണ്‌ ഈ മേഖലയില്‍ സംഭവിച്ചിരിക്കുന്നത്‌.

Ads by Google
Advertisement
Thursday 25 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW