Tuesday, May 21, 2019 Last Updated 41 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.17 AM

തുളുശ്ശേരിക്കവലക്ക്‌ സമീപം മാലിന്യം തള്ളുന്നു

കോതമംഗലം: തൃക്കാരിയൂര്‍ തുളുശ്ശേരികവല ഭാഗത്ത്‌ രാത്രി സമയങ്ങളില്‍ പ്ലാസ്‌റ്റിക്‌ കൂടുകളിലും ചാക്കുകളിലും മാലിന്യങ്ങള്‍ തള്ളുന്നു.
വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള പച്ചക്കറി, മത്സ്യമാംസങ്ങള്‍, മുട്ടതൊണ്ടുകള്‍ തുടങ്ങിയവയും കുപ്പി, പാട്ടകള്‍, പഴയ തുണികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. വാര്‍ഡ്‌ അംഗം സന്ധ്യ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്‌ഥലം സന്ദര്‍ശിക്കുകയും പ്രശ്‌നം അധികാരികളുടെ മുന്നില്‍ എത്തിക്കുകയും ചെയ്‌തു.
ഗുരുകൃപ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌ഥലത്തെ കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കുകയും ഈ സ്‌ഥലത്ത്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന ബോര്‍ഡും സ്‌ഥാപിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത്‌ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും പ്രദേശത്തെ മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും മാലിന്യ സംസ്‌കരണപ്ലാന്റ്‌ സ്‌ഥാപിക്കമെന്നും ബി.ജെ.പി. തൃക്കാരിയൂര്‍ മേഖല പ്രസിഡന്റ്‌ കെ.എന്‍. ജയചന്ദ്രന്‍, വൈസ്‌ പ്രസിഡന്റ്‌ പി.ആര്‍. രാധാകൃഷ്‌ണന്‍, സെക്രട്ടറി രാജേഷ്‌ പെരുമ്പന്‍കുടി, വാര്‍ഡ്‌ അംഗം സന്ധ്യ സുനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 25 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW