Friday, June 21, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

വയനാട്ടിലെ ഉയര്‍ന്ന പോളിംഗ്‌: ഭൂരിപക്ഷത്തില്‍ ചരിത്രമാവര്‍ത്തിച്ചേക്കും

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ദേശീയ നേതാക്കളടക്കം എത്തിയ വയനാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ കനത്ത പോളിംഗ്‌. വൈകീട്ട്‌ ആറുമണി കഴിഞ്ഞിട്ടും പല സ്‌ഥലങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. രാത്രി ഏഴുമണിയായിട്ടും ബത്തേരിയിലെ 161-ാം നമ്പര്‍ ബൂത്തിലെ ക്യുവിലുണ്ടായിരുന്നത്‌ 150 ലേറെ വോട്ടര്‍മാരാണ്‌. അമ്പലവയല്‍ ടൗണിനു സമീപമുള്ള ബൂത്തുകളിലും നൂറിലധികം വോട്ടര്‍മാര്‍ രാത്രി ഏഴുമണിയോടെ വോട്ട്‌ ചെയ്‌തു. അമ്പലവയല്‍ ചീങ്ങേരിയില്‍ രാത്രി എട്ടുമണിയായിട്ടും 200 ഓളം പേര്‍ വോട്ട്‌ ചെയ്ാന്‍യ ബാക്കിയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രിയും എ.ഐ.സി.സി. അധ്യക്ഷനുമായ രാഹുല്‍ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തില്‍ മൂന്നു മുന്നണികളും നടത്തിയ വാശിയേറിയ പ്രചരണങ്ങളാണ്‌ വോട്ടിംഗ്‌ ശതമാനം ഉയരാന്‍ കാരണം. രാത്ര എട്ടുമണിയോടെ പോളിംഗ്‌ 80 ശതമാനമായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 73.29 ശതമാനമായിരുന്നു പോളിംഗ്‌. ഇത്തവണ രാവിലെ തന്നെ ആദിവാസി, തോട്ടം മേഖലകളില്‍ കനത്ത പോളിംഗ്‌ നടന്നു. വൈകീട്ടോടെ ആളുകള്‍ കൂട്ടമായി ബൂത്തുകളിലെത്തി. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലും പോളിംഗ്‌ ശതമാനം വര്‍ധിച്ചു. വിജയ സാധ്യതയുള്ള സ്‌ഥാനാര്‍ഥിയുടെ റെക്കാഡ്‌ ഭൂരിപക്ഷമാണ്‌ ഉയര്‍ന്ന പോളിംഗ്‌ ശതമാനം സൂചിപ്പിക്കുന്നതെന്നാണ്‌ രാഷ്‌ട്രീയപാര്‍ട്ടികളുടെ വിലയിരുത്തല്‍. വയനാടുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി. ദേശീയ നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സാമുദായിക ധ്രുവീകരണത്തിനും അടിയൊഴുക്കുകള്‍ക്കും കാരണമായിട്ടുണ്ടെന്ന്‌ സൂചനയുണ്ട്‌.
കേരള പൊലീസിനെ കൂടാതെ തമിഴ്‌നാട്‌ പോലീസ്‌, അതിര്‍ത്തി സംരക്ഷണ സേന, ഇന്‍ഡോടിബറ്റന്‍ അതിര്‍ത്തി സേന എന്നിവരടക്കം അഞ്ച്‌ കമ്പനി കേന്ദ്രസേനയും വയനാട്ടില്‍ എത്തിയിരുന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിലടക്കം വിവിധ വിഭാഗങ്ങളിലെ സായുധ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പട്രോളിങ്‌ നടത്തിയിരുന്നു. ജില്ലയുടെ അതിര്‍ത്തികളെല്ലാം മുഴുവന്‍ സമയ നിരീക്ഷണവും ശക്‌തമാക്കിയിരുന്നെങ്കിലും തലപ്പുഴ മക്കിമലയില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോയിസ്‌റ്റ് പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടു. വോട്ടെടുപ്പ്‌ പൂര്‍ത്തിയാക്കി വോട്ടിങ്‌ സാമഗ്രികള്‍ തിരിച്ച്‌ കളക്ഷന്‍ സെന്ററിലെത്തിക്കുന്നതു വരെ പഴുതടച്ച സുരക്ഷയാണ്‌ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നത്‌.
വയനാട്‌ ജില്ലയില്‍ 72 പ്രശ്‌നബാധിത ബൂത്തുകളാണ്‌ കണ്ടെത്തിയിരുന്നത്‌. ഇവിടങ്ങളിലെല്ലാം നിരീക്ഷണം ഏകോപിപ്പിക്കാന്‍ മൈക്രോ ഒബ്‌സര്‍മാരേയും നിയമിച്ചിരുന്നു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 23 പോളിങ്‌ സ്‌റ്റേഷനുകളില്‍ വെബ്‌കാസ്‌റ്റിങ്‌ നടത്തി.

Ads by Google
Advertisement
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW