Wednesday, July 17, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

നായരമ്പലം വില്ലേജ്‌ ഓഫീസിന്‌ മുന്നില്‍ ധര്‍ണ നടത്തി

uploads/news/2019/04/303585/e3.jpg

വൈപ്പിന്‍: കടത്തില്‍ വീണ സാധാരണക്കാരുടെ ജീവിതം തകര്‍ക്കുന്ന 2002ലെ കേന്ദ്ര സര്‍ഫാസി നിയമത്തിനെതിരെ പാര്‍ലമെന്ററി പാര്‍ട്ടികളൊന്നും നിലപാടെടുക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട്‌ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്‌ഥാനം വോട്ടെടുപ്പ്‌ ദിനത്തില്‍ നായരമ്പലം വില്ലേജ്‌ ഓഫീസിനു മുന്നിലെ സമരപന്തലില്‍ കൂട്ടധര്‍ണ നടത്തി. സര്‍ക്കാര്‍ പാക്കേജിനുവേണ്ടി കഴിഞ്ഞ 12 ദിവസമായി സമരം ചെയ്യുന്ന വായ്‌പാ തട്ടിപ്പിനിരയായ സര്‍ഫാസി ഇരകളാണ്‌ സമരത്തിലുണ്ടായിരുന്നത്‌.
ഇന്നലെ രാവിലെ 10 ന്‌ ആരംഭിച്ച പ്രതിഷേധ സമരം പ്രമുഖ പരിസ്‌ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്‌ഠന്‍ ഉദ്‌ഘാടനം ചെയ്‌തു. നിയോലിബറല്‍ മൂലധനവാഴ്‌ചയ്‌ക്ക് അനുകൂലമായ നിയമ നിര്‍മ്മാണമാണ്‌ പാര്‍ലമെന്റില്‍ നടക്കുന്നതെന്നതിന്‌ ഉത്തമദൃഷ്‌ടാന്തമാണ്‌ ജനവിരുദ്ധ സര്‍ഫാസി നിയമമെന്നും ഇത്‌ ഭരണഘടനയേയും നിയമവാഴ്‌ചയേയും അപഹസിക്കുന്നതും ജനങ്ങള്‍ക്കും, രാജ്യത്തിനും വിനാശം വിതക്കുന്നതുമാണെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ സി. ആര്‍. ചൂണ്ടിക്കാണിച്ചു. സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്‌ഥാനം കണ്‍വീനര്‍ വി. സി. ജെന്നി,. അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, പ്രീത ഷാജി, പി. എ. കുട്ടപ്പന്‍, അഡ്വ. രഹ്‌മ മഞ്ചേരി, പി. ജെ. മാനുവല്‍, ഹരിഹര ശര്‍മ്മ, പി. കെ. വിജയന്‍, എ. ബി. പ്രശാന്ത്‌, സി. പി. ജിഷാദ്‌, എ. ടി. ബൈജു, രാധാമണി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW