Tuesday, May 21, 2019 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

കള്ളവോട്ട്‌ നടന്നതായി ആരോപണം

തൃപ്പൂണിത്തുറ: എല്ലാ സുരക്ഷാ സജ്‌ജീകരണങ്ങളുണ്ടായിട്ടും തൃപ്പൂണിത്തുറയില്‍ കള്ളവോട്ട്‌ നടന്നതായി പരാതി. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ്‌ ഹൈസ്‌കൂളിലെ 51, 54 ബൂത്തുകളില്‍ കള്ളവോട്ട്‌ മൂലം മൂന്നു പേര്‍ക്ക്‌ വോട്ടു ചെയ്യാന്‍ അവസരം നഷ്‌ടപ്പെട്ടതായാണ്‌ പരാതി.
എസ്‌.എന്‍. ജങ്‌ഷന്‍ ശ്രീ കോതിക്കപറമ്പില്‍ രാജേഷ്‌. കെ.സ്‌ എന്നയാള്‍ പ്രായമായ അച്‌ഛനെയും അമ്മയെയും കൊണ്ടുവന്നു വോട്ടു ചെയ്യിച്ച ശേഷം തിരികെ വോട്ടു ചെയ്യുവാന്‍ വന്നപ്പോള്‍ രാജേഷിന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു വ്യക്‌തി വന്ന്‌ വോട്ടു ചെയ്‌തു പോയി എന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
രാജേഷ്‌ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. വൈമീതി ഭാഗത്തെ നഗരസഭാ കൗണ്‍സിലര്‍ ബിജു വോട്ടു ചെയ്യാന്‍ വന്നപ്പോള്‍ ബിജുവിന്റെ വോട്ടും ആരോ നേരത്തെ ചെയ്‌തു പോയി എന്ന്‌ കണ്ടു. ചക്കംകുളങ്ങര സ്വദേശിയായ മേള വിദ്വാന്റെ മകന്റെ വോട്ടും ആരോ കള്ളവോട്ട്‌ ചെയ്‌തതായി പരാതിയുണ്ട്‌.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW