Friday, July 05, 2019 Last Updated 56 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 AM

വോട്ടിങ്ങിന്‌ അരമണിക്കൂര്‍ മുമ്പുതന്നെ ക്യൂ പ്രത്യക്ഷപ്പെട്ടു

വരാപ്പുഴ: വോട്ടെടുപ്പിനു അരമണിക്കൂര്‍ മുമ്പു തന്നെ പല ബൂത്തിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 140-ാം നമ്പര്‍ ബൂത്തില്‍ നൂറുകണക്കിന്‌ കന്യാസ്‌ത്രീകള്‍ വോട്ട്‌ ചെയ്യുവാന്‍ എത്തിയിരുന്നു. മുന്‍ മന്ത്രിയും കളമശേരി എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്‌ കുടുംബവുമായി കൊങ്ങോര്‍പ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 45-ാം നമ്പര്‍ ബൂത്തിലാണ്‌ വോട്ട്‌ ചെയ്യാനെത്തിയത്‌.
ഇവിടെ നീണ്ട ക്യൂവില്‍ ഒരുമണിക്കൂറോളം കാത്തുനിന്നാണ്‌ വി.കെ. ഇബ്രാഹിംകുഞ്ഞ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌.സ്‌കൂളിലെ ബെഞ്ചില്‍ ഇടയ്‌ക്കിടെ ഇരുന്നാണ്‌ മുന്‍ മന്ത്രി ബൂത്തില്‍ എത്തി വോട്ട്‌ രേഖപ്പെടുത്തിയത്‌.
ഒളനാട്‌ ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി. സ്‌കൂളിലെ മാതൃക പോളിങ്‌ സ്‌റ്റേഷനില്‍ വോട്ട്‌ ചെയ്യാന്‍ ആരുടെയും സഹായമില്ലാതെയാണ്‌ 85 കാരി കളത്തിപ്പറമ്പില്‍ കൊച്ചുത്രേസ്യ വോട്ട്‌ രേഖപ്പെടുത്തിയത്‌.വോട്ടവകാശം ലഭിച്ചകാലം മുതല്‍ മുടക്കം വരാതെ വോട്ട്‌ ചെയ്‌തുവരുന്നതായി കൊച്ചുത്രേസ്യ ചേടത്തി പറഞ്ഞു. അടുത്ത വോട്ടെടുപ്പില്‍ ഞാന്‍ ഉണ്ടാകുമോ എന്നു സംശയമാണെന്നു കൊച്ചുത്രേസ്യ ചേടത്തി പറഞ്ഞു. സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്‌കൂള്‍ വരാന്തയില്‍ മഴയത്ത്‌ കയറിനിന്നത്‌ ഇന്നും ഓര്‍ക്കുന്നതായി കൊച്ചുത്രേസ്യ പറഞ്ഞു. ഈ ഓര്‍മ്മ സ്‌കൂളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പതിവു തെറ്റിക്കാതെ വോട്ട്‌ ചെയ്യുവാനെത്താന്‍ തുണയായി. വരാപ്പുഴ മേഖലയിലെ എല്ലാ ബൂത്തിലും വളരെ ആവേശത്തോടെ കനത്ത പോളിങ്ങാണു നടന്നത്‌. ചില ബൂത്തില്‍ തെരഞ്ഞെടുപ്പ്‌ ജോലിയുമായി ബന്ധപ്പെട്ട്‌ ജീവനക്കാരുടെ കുറവ്‌ മറ്റു ജീവനക്കാരുടെ ജോലി ഭാരം വര്‍ധിപ്പിച്ചു. കൈയില്‍ മഷി പുരട്ടുന്നവര്‍ തന്നെയാണ്‌ ചില സ്‌ഥലത്ത്‌ വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിക്കാനുണ്ടായത്‌.

Ads by Google
Advertisement
Wednesday 24 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW