Tuesday, May 21, 2019 Last Updated 11 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.10 AM

ഹരിതദൗത്യവുമായി ഹരിതകര്‍മ സേന

uploads/news/2019/04/303287/2.jpg

കൊല്ലം: തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ഹരിതചട്ടം പാലിക്കുന്നുവെന്ന്‌ ഉറപ്പിക്കാന്‍ ഹരിതകര്‍മ സേന രംഗത്ത്‌. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ്‌ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.
വോട്ടിംഗ്‌ സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ 10 വീതം ദേശീയസമ്പാദ്യ പദ്ധതി അംഗങ്ങളെ നിയോഗിച്ച്‌ പരിശോധന നടത്തി. ഹരിത സൗഹൃദ വസ്‌തുക്കള്‍ മാത്രമാണ്‌ എല്ലായിടത്തും ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പുവരുത്തി.
ഭക്ഷണ പദാര്‍ഥങ്ങളുടേയും മറ്റും അവശിഷ്‌ടം നിക്ഷേപിക്കാന്‍ പ്രത്യേകം ബിന്നുകള്‍ പോളിങ്‌ കേന്ദ്രങ്ങളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. വിതരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ജൈവ-അജൈവ മാലിന്യം സേനാംഗങ്ങള്‍ ശേഖരിച്ച്‌ സംസ്‌കരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കു കൈമാറി.
ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ജില്ലാതലം മുതല്‍ തദ്ദേശസ്‌ഥാപനങ്ങള്‍ വരെ പ്രവര്‍ത്തന സജ്‌ജമാക്കിയാണ്‌ ഹരിതചട്ട പാലനം ഉറപ്പുവരുത്തുന്നത്‌.

Ads by Google
Advertisement
Tuesday 23 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW