Tuesday, May 21, 2019 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.10 AM

വീട്ടിലെ പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറും സ്‌കൂട്ടറുകളും കത്തിനശിച്ചു

uploads/news/2019/04/303286/1.jpg

ചടയമംഗലം: വീട്ടിലെ പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറും രണ്ട്‌ സ്‌കൂട്ടറുകളും ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. ചടയമംഗലം തെരിവിന്‍ഭാഗം രതീഷ്‌ ഭവനില്‍ രവീന്ദ്രന്‍പിള്ളയുടെ കാറും സ്‌കൂട്ടറുകളുമാണ്‌ കത്തിനശിച്ചത്‌. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
വീട്ടിന്‌ മുമ്പില്‍ വെളിച്ചം കണ്ടു വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ്‌ പോര്‍ച്ചില്‍ കിടക്കുന്ന വാഹനങ്ങള്‍ കത്തുന്നതായി കണ്ടത്‌. വിവരമറിഞ്ഞെത്തിയ പരിസരവാസികളും വീട്ടുകാരും ചേര്‍ന്നു വെള്ളമൊഴിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്‌. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഹോണ്ടയുടെ കാറും ഹോണ്ടയുടെ സ്‌കൂട്ടിയും നിശേഷം കത്തിനശിച്ചു. യമഹയുടെ ഒരു സ്‌കൂട്ടി
ഭാഗികമായും കത്തിനശിച്ചു. വീടിന്‌ മുന്‍വശം ഭാഗികമായും കാര്‍ പോര്‍ച്ചും അടുക്കളയും നിശേഷം കത്തിനശിച്ചു.
ചടയമംഗലം സി.ഐ. നിശാന്ത്‌, എസ്‌.ഐ. അഷറഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി. കൊല്ലത്തു നിന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ചടയമംഗലം പോലീസ്‌ അന്വഷണം ആരംഭിച്ചു.

Ads by Google
Advertisement
Tuesday 23 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW