Monday, July 08, 2019 Last Updated 32 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.10 AM

എന്‍.കെ. പ്രേമചന്ദ്രന്‍ വിജയം ഉറപ്പിച്ചെന്ന്‌ യു.ഡി.എഫ്‌.

കൊല്ലം: ജനമനസുകള്‍ കീഴടക്കിയ ഐക്യജനാധിപത്യ മുന്നണി സ്‌ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ ബഹുദൂരം മുന്നിലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാര്‍ അഡ്വ: ഷാനവാസ്‌ഖാന്‍, ആര്‍.എസ്‌.പി. സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ്‌, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, കണ്‍വീനര്‍ അഡ്വ: ഫിലിപ്പ്‌ കെ. തേമാസ്‌, ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ എന്നിവര്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭയിലെ മികച്ച എം.പിയെന്ന നിലയില്‍ ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ പ്രേമചന്ദ്രനെ ജനങ്ങള്‍ അതീവ സ്‌നേഹത്തോടെ ഹൃദയത്തില്‍ ഏറ്റുവാങ്ങി.
റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തോടെ പ്രേമചന്ദ്രന്റെ വിജയം ഇതോടെ ഉറപ്പായി. ഏറ്റവും ജനകീയനായ എം.പിയെന്ന്‌ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയരംഗത്തെ പ്രമുഖര്‍ വിശേഷിപ്പിച്ച എന്‍.കെ. പ്രേമചന്ദ്രന്‌ മണ്ഡലത്തിലുടനീളം വന്‍ വരവേല്‍പ്പാണ്‌ ജനങ്ങള്‍ നല്‍കിയത്‌.
കശുവണ്ടി, തോട്ടം, മത്സ്യ, കയര്‍, കാര്‍ഷിക മേഖലകളിലെ തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരുമുള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ളവര്‍ പ്രേമചന്ദ്രനൊപ്പം നിലയുറപ്പിച്ചിരിക്കുന്നതാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ കാണാന്‍ കഴിഞ്ഞത്‌. പ്രേമചന്ദ്രനെതിരെ അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ വ്യക്‌തിഹത്യ നടത്തിയവര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ്‌ മണ്ഡലത്തിലുടനീളം ഉയര്‍ന്നത്‌.
ജാഡയില്ലാതെ, നാട്യങ്ങളില്ലാതെ തുറന്ന മനസോടെ സമീപിക്കുന്ന പ്രേമചന്ദ്രനെ സ്വീകരണ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളും സ്‌ത്രീകളും പുരുഷന്മാരുമടക്കം നാട്ടുകാര്‍ സ്‌നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിച്ചു. ജനങ്ങള്‍ തന്നെ രംഗത്തിറങ്ങി പ്രേമചന്ദ്രനുവേണ്ടി പ്രചാരണവും വോട്ട്‌ അഭ്യര്‍ഥനയും നടത്തുന്ന സവിശേഷ കാഴ്‌ചകളാണ്‌ മണ്ഡലത്തിലെങ്ങും കാണാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 23 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW