Tuesday, May 21, 2019 Last Updated 11 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.10 AM

യു.ഡി.എഫിന്റെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര നിരീക്ഷകന്‍ നിര്‍ദേശം നല്‍കി

കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യു.ഡി.എഫ്‌. നല്‍കിയ പരാതിയിന്മേല്‍ വരണാധികാരിക്ക്‌ നിര്‍ദേശം നല്‍കിയതായി കേന്ദ്ര നിരീക്ഷകന്‍.
പണം കൊടുത്ത്‌ വോട്ട്‌ വാങ്ങുന്നത്‌ തടയുക, പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക, യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ വ്യക്‌തിപരമായി അപമാനിക്കുന്ന അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കുക, ഭരണ ദുര്‍വിനിയോഗം നടത്തി എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്ക്‌ വോട്ടു പിടിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, പോസ്‌റ്റല്‍ വോട്ടിന്റെ സമാഹരണവും സൂക്ഷിപ്പും എല്‍.ഡി.എഫ്‌. നേതൃത്വത്തിലുള്ള സര്‍വീസ്‌ സംഘടന നേതാക്കന്മാരുടെ ചുമതലയില്‍ നിന്ന്‌ കലക്‌ടറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളാണ്‌ പരാതിയില്‍ ഉന്നയിച്ചത്‌.
പ്രശ്‌നബാധിത ബൂത്തുകളില്‍ ക്രമസമാധാന പാലനത്തിനായി കേന്ദ്ര പാരാമിലിട്ടറി ഫോഴ്‌സിനേയോ ഇതര സംസ്‌ഥാനത്തു നിന്നുള്ള സുരക്ഷാ ഉദ്യോഗസ്‌ഥരെയോ നിയമിച്ചു സുരക്ഷ സജ്‌ജമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Ads by Google
Advertisement
Tuesday 23 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW