Thursday, July 18, 2019 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.10 AM

വോട്ടെടുപ്പ്‌ ഇന്ന്‌; 20 ലക്ഷത്തിലേറെ പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിപൂര്‍വവുമായ നടത്തിപ്പിന്‌ ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വരണാധികാരിയും ജില്ലാ കലക്‌ടറുമായ ഡോ. എസ്‌. കാര്‍ത്തികേയന്‍ അറിയിച്ചു. സുതാര്യത ഉറപ്പാക്കുന്നതിനായി വി.വി. പാറ്റ്‌ സംവിധാനം വോട്ടിംഗ്‌ മെഷീനോടൊപ്പം ചേര്‍ത്തിട്ടുണ്ട്‌. ജില്ലയില്‍ ഇരുപത്‌ ലക്ഷത്തിലേറെ പേര്‍ ഇന്ന്‌ സമ്മതിദാനാവകാശം വിനിയോഗിക്കും. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ്‌ നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 1296720 വോട്ടര്‍മാരുണ്ട്‌. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 204583 പേര്‍. കൊല്ലം നിയോജകമണ്ഡലത്തിലാണ്‌ ഏറ്റവും കുറവ്‌ വോട്ടര്‍മാര്‍-170130. സ്‌ത്രീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത്‌ പുനലൂര്‍ നിയോജകമണ്ഡലത്തിലും(106497) ഏറ്റവും കുറവ്‌ കൊല്ലം നിയോജകമണ്ഡലത്തിലുമാണ്‌(87889). ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന്‌ 12 ഭിന്നലിംഗര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ജില്ലയില്‍ 1856 വോട്ടര്‍മാര്‍ പ്രവാസികളാണ്‌. ഇവരില്‍ 1209 പേര്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരാണ്‌. ചടയമംഗലം
നിയോജകമണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്‌. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം 1212 പോളിങ്‌ സ്‌റ്റേഷനുകളുണ്ട്‌. ജില്ലയില്‍ ആകെ 3066 ബാലറ്റ്‌ യൂണിറ്റുകളും 2314 കണ്‍ട്രോള്‍ യൂണിറ്റുകളും 2674 വിവി പാറ്റ്‌ മഷീനുകളും ആദ്യഘട്ടത്തില്‍ പരിശോധന പൂര്‍ത്തിയാക്കി. ഇലക്‌ട്രോണിക്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ (ഇ.സി.ഐ.എല്‍) നിര്‍മിച്ചു നല്‍കിയ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളാണ്‌ പോളിങ്‌ സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്നത്‌. ജില്ലയില്‍ ഒരു നിയോജക മണ്ഡലത്തിന്‌ അഞ്ച്‌ വീതം 55 മാതൃകാ പോളിങ്‌ സ്‌റ്റേഷനുകളും വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 11 സ്‌ത്രീസൗഹൃദ പോളിങ്‌ സ്‌റ്റേഷനുകളും സജ്‌ജമാക്കിയിട്ടുണ്ട്‌.
സംസ്‌ഥാന അതിര്‍ത്തി പോളിങ്‌ സ്‌റ്റേഷനുകള്‍ നാലെണ്ണമുണ്ട്‌. ഗവ.ഹൈസ്‌കൂള്‍ അച്ചന്‍കോവിലുള്ള രണ്ട്‌ ബൂത്തുകള്‍, ആര്യങ്കാവ്‌ എല്‍.പി.എസിലുള്ള രണ്ട്‌ ബൂത്തുകളുമാണവ. ജില്ലയില്‍ ആകെ 167 ലൊക്കേഷനുകളിലായി 298 സെന്‍സിറ്റീവ്‌ പോളിങ്‌ സ്‌റ്റേഷനുകളാണുള്ളത്‌. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മത്രം 103 ലൊക്കേഷനുകളിലായി 261 സെന്‍സിറ്റീവ്‌ ബൂത്തുകളുണ്ട്‌. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 25 ലൊക്കേഷനുകളിലായി 56 ക്രിട്ടിക്കല്‍ പോളിങ്‌ സ്‌റ്റേഷനുകള്‍ ഉണ്ട്‌. ഈ ലൊക്കേഷനുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും സി.പി.എഫ്‌. എന്നിവരുടെയും നിരീക്ഷണവും വെബ്‌കാസ്‌റ്റിങ്‌ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തില്‍
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍
ഉറപ്പുവരുത്തിയിട്ടുണ്ട്‌. ഇവരെ വീട്ടില്‍ നിന്ന്‌ പോളിങ്‌ സ്‌റ്റേഷനുകളില്‍ എത്തിക്കാന്‍ പ്രത്യേക വാഹന സൗകര്യം, റാമ്പ്‌, വീല്‍ചെയര്‍ സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്‌. ആവശ്യമെങ്കില്‍ ആംബുലന്‍സ്‌ സൗകര്യവും ഏര്‍പ്പെടുത്തും. ഇവര്‍ക്ക്‌ പ്രത്യേക ക്യൂ സംവിധാനവും ഉണ്ടാവും.
ഇത്തവണ പോളിങ്‌ സേ്‌റ്റഷനുകളില്‍ മൂന്ന്‌ ക്യൂ സംവിധാനം ഉണ്ടാവും. മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി 12 ആന്റി ഡിഫെയ്‌സ്മെന്റ്‌ സ്‌ക്വാഡുകള്‍, 11 വിഡിയോ സര്‍വെയിലന്‍സ്‌ ടീമുകള്‍, 33 ഫ്‌ളൈയിങ്‌ സ്‌ക്വാഡുകള്‍, 33 സ്‌റ്റാറ്റിക്‌ സര്‍വലൈന്‍സ്‌ ടീമുകള്‍, സംസ്‌ഥാനാന്തര സ്‌റ്റാറ്റിക്‌ സര്‍വലൈന്‍സ്‌ ടീം (ആര്യങ്കാവ്‌ ചെക്ക്‌ പോസ്‌റ്റ്)എന്നിവ പ്രവര്‍ത്തിക്കും. പോളിങ്‌ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറ്‌ വരെയാണ്‌ പോളിങ്‌.

Ads by Google
Advertisement
Tuesday 23 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW