Monday, May 20, 2019 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.09 AM

ഇടുക്കിയില്‍ 12,03,258 വോട്ടര്‍മാര്‍ പോളിങ്‌ ബൂത്തിലേക്ക്‌ ഇന്നു വിധിയെഴുത്ത്‌

uploads/news/2019/04/303281/3.jpg

തൊടുപുഴ: ഇടുക്കി മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ്‌ പ്രതിനിധിക്കായി പന്ത്രണ്ടു ലക്ഷത്തിലേറെ സമ്മതിദായകര്‍ ഇന്നു വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ആറുവരെ വോട്ടെടുപ്പ്‌.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കും അവശര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ വോട്ട്‌ ചെയ്യാം. ഇടുക്കി ലോക്‌സഭമണ്ഡലത്തില്‍ 12,03,258 വോട്ടര്‍മാരാണുള്ളത്‌. 59,88,91 പുരുഷന്‍മാരും 60,43,64 സ്‌ത്രീകളും. 3 ട്രാന്‍സ്‌ജെന്ററുമുണ്ട്‌. മൂവാറ്റുപുഴ- 17,97,31, കോതമംഗലം-16,18,24, ഉടുമ്പന്‍ചോല-16,1001, ദേവികുളം- 16,88,16, തൊടുപുഴ-18,38,71, ഇടുക്കി- 18,12,12, പീരുമേട്‌- 16,68,03 എന്നിങ്ങനെയാണു വോട്ടര്‍മാരുടെ നിയമസഭാ മണ്ഡലം തിരിച്ചുള്ള എണ്ണം.
ശാരീരിക വിഷമതകള്‍ ഉള്ള 3,655 വോട്ടര്‍മാരാണ്‌ മണ്ഡലത്തിലുള്ളത്‌. ഇവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 1,305 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ ജില്ലയില്‍ ആകെ ഉള്ളത്‌.
തൊടുപുഴ- 208, ഇടുക്കി-196, പീരുമേട്‌-203, ഉടുമ്പന്‍ചോല- 193, ദേവികുളം- 195 കോതമംഗലം-157 , മൂവാറ്റുപുഴ-153 എന്നിങ്ങനെയാണ്‌ നിയോജകമണ്ഡലം തിരിച്ചുള്ള പോളിങ്‌ ബൂത്തുകളുടെ എണ്ണം. ആറ്‌ മാതൃകാ പോളിങ്‌ സ്‌റ്റേഷനുകളും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലായി വനിത പോളിങ്‌ ഉദ്യോഗസ്‌ഥര്‍ നിയന്ത്രിക്കുന്ന അഞ്ച്‌ വീതം സ്‌റ്റേഷനുകളും സജ്‌ജീകരിച്ചിട്ടുണ്ട്‌. പ്രശ്‌നബാധിത ബൂത്തുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വെബ്‌കാസ്‌റ്റിംഗ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 4,724 പോളിങ്‌ ഉദ്യോഗസ്‌ഥരെയാണ്‌ തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്‌.
ജില്ലയിലെ സുഗമമായ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 107 സെക്‌ടറല്‍ ഓഫീസര്‍മാരെ ഓരോ നിയോജകമണ്ഡലത്തിലും അഞ്ച്‌ സോണല്‍ മജിസ്‌ട്രേറ്റുമാരെ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുണ്ട്‌. ഇലക്‌ട്രോണിക്‌ കോഓപ്പറേഷന്‍ ഓഫ്‌ ഇന്‍ഡ്യയുടെ എഞ്ചിനീയര്‍മാരെ ഓരോ ടീമിനൊപ്പം നിയോഗിച്ചിട്ടുണ്ട്‌.
കൂടാതെ രണ്ട്‌ യൂണിറ്റ്‌ വോട്ടിങ്‌ മെഷീന്‍ അധികമായി അനുവദിച്ചിട്ടുണ്ട്‌. ഓരോ മണിക്കൂറിലും പോളിങ്‌ റിപ്പോര്‍ട്ടുകള്‍ അറിയിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്ററിന്റെ നേതൃത്വത്തില്‍ പോള്‍ മാനേജര്‍ എന്ന സോഫ്‌റ്റ്‌വെയറും വികസിപ്പിച്ചിട്ടുണ്ട്‌.
പോളിങ്‌
സാമഗ്രികള്‍
കൈമാറി

ഇന്നലെ രാവിലെ എട്ടു മുതല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ വഴി പോളിങ്‌ സാമഗ്രികള്‍ അതാത്‌ ബൂത്തുകളിലേക്ക്‌ എത്തിച്ചിരുന്നു.
മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോതമംഗലം എം.എ കോളജ്‌, തൊടുപുഴ ന്യൂമാന്‍ കോളജ്‌, ദേവികുളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍, ഇടുക്കി എം.ആര്‍.എസ്‌ പൈനാവ്‌, ഉടുമ്പന്‍ചോല സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നെടുങ്കണ്ടം, പീരുമേട്‌ മരിയഗിരി ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍ കുട്ടിക്കാനം എന്നിവിടങ്ങളില്‍ നിന്നാണ്‌ പോളിങ്‌ സാമഗ്രികള്‍ വിതരണം ചെയ്‌തത്‌.
വോട്ടെണ്ണല്‍
പൈനാവില്‍

പൈനാവ്‌ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മെയ്‌ 23 ന്‌ വോട്ടെണ്ണല്‍ നടക്കും.
വോട്ടെടുപ്പ്‌ പൂര്‍ത്തിയായ ശേഷം പോളിങ്‌ സാമഗ്രികള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ്‌ എം.ആര്‍.എസില്‍ എത്തിച്ച്‌ ജനറല്‍ ഒബ്‌സര്‍വറുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ്ങ്‌ റൂമില്‍ സീല്‍ ചെയ്‌ത്‌ സൂക്ഷിക്കും.

Ads by Google
Advertisement
Tuesday 23 Apr 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW