Friday, May 24, 2019 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.09 AM

സ്‌ഥാനാര്‍ഥികളും പ്രമുഖരും രാവിലെതന്നെ വോട്ടുചെയ്യും

uploads/news/2019/04/303280/2.jpg

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളും പ്രമുഖരും ഇന്നു രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തും. ഇടതുപക്ഷ സ്‌ഥാനാര്‍ഥി ജോയ്‌സ്‌ ജോര്‍ജ്‌ രാവിലെ ഏഴിന്‌ ഭാര്യ അനുപമയോടൊപ്പമെത്തി മുളകുവള്ളി അംഗന്‍വാടിയിലെ 88-ാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തും.
യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്‌ രാവിലെ ഏഴിന്‌ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ എണ്‍പതാം നമ്പര്‍ ബൂത്ത്‌ പൈങ്ങോട്ടൂര്‍ കുളപ്പുറം സെന്റ്‌ ജോര്‍ജ്‌ എല്‍.പി സ്‌കൂളില്‍, കുടുംബാംഗങ്ങളോടൊപ്പം വോട്ട്‌ ചെയ്യും.
എന്‍.ഡി.എ സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണന്‍ രാവിലെ 7.30 പുതുപ്പെരിയാരം അംഗന്‍വാടി കെട്ടിടത്തില്‍ വോട്ടു രേഖപ്പെടുത്തും. മന്ത്രി എം.എം മണി പൊട്ടന്‍കാട്‌ ഇരുപതേക്കര്‍ സെര്‍വിന്ത്യാ സ്‌കൂളിലെ 169-ാം ബൂത്തില്‍ രാവിലെ 7.30 ന്‌ വോട്ട്‌ ചെയ്യും. പി.ജെ ജോസഫ്‌ എം.എല്‍.എ രാവിലെ 9ന്‌ പുറപ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ ഭാര്യ ശാന്തയോടൊപ്പം വോട്ടു ചെയ്യും.
റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ രാവിലെ എട്ടിന്‌ ഭാര്യ റാണിയോടൊപ്പമെത്തി വാഴത്തോപ്പ്‌ സെന്റ്‌ ജോര്‍ജ്‌ യു.പി സ്‌കൂളിലെ 80-ാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തും. ഇടുക്കി രൂപതാ ബിഷപ്പ്‌ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും മുന്‍ ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും രാവിലെ 8.30 ന്‌ കരിമ്പന്‍ മണിപ്പാറ സെന്റ്‌ മേരീസ്‌ യു.പി സ്‌കൂളില്‍ വോട്ട്‌ രേഖപ്പെടുത്തും. ജില്ലാ കലക്‌ടര്‍ എച്ച്‌ ദിനേശന്‌ വോട്ട്‌ കാസര്‍ഗോഡാണ്‌. അദ്ദേഹം പോസ്‌റ്റല്‍ വോട്ടാണ്‌ ചെയ്യുന്നത്‌.

Ads by Google
Advertisement
Tuesday 23 Apr 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW