Monday, July 08, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.09 AM

നിശബ്‌ദ പ്രചാരണത്തിലും വിട്ടുകൊടുക്കാതെ സ്‌ഥാനാര്‍ഥികളും പ്രവര്‍ത്തകരും

uploads/news/2019/04/303279/1.jpg

ഇടുക്കി: നിശബ്‌ദ പ്രചരണത്തിലും വിട്ടുകൊടുക്കാതെ സ്‌ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. വോട്ട്‌ ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലായിരുന്നു അവര്‍. എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ജോയ്‌സ്‌ ജോര്‍ജ്‌ ഇന്നലെ പീരുമേട്‌, കുമളി മേഖലകളില്‍ സന്ദര്‍ശനം നടത്തി.
കുമളിയില്‍ യുവാക്കളോട്‌ വോട്ടെടുപ്പിനെക്കുറിച്ച്‌ ആശയവിനിമയം നടത്തി. ഒട്ടേറെ സംഘടനകള്‍ എല്‍.ഡി.എഫ്‌ വിജയത്തിനായി പ്രവര്‍ത്തന രംഗത്തുണ്ട്‌. വര്‍ധിച്ച ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിക്കുമെന്നും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളുമായി നാടിന്റെ പുരോഗതിക്കായി അചഞ്ചലമായി നിലകൊള്ളുമെന്നും ജോയ്‌സ്‌ ജോര്‍ജ്‌ പറഞ്ഞു.
യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്‌ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, പഴമ്പിള്ളിച്ചാല്‍, ഇഞ്ചത്തൊട്ടി, ഈസ്‌റ്റേണ്‍ ഫാക്‌ടറിയിലെ ജീവനക്കാര്‍, പരീക്കണ്ണി ജീവ മില്‍ക്കിലെ ജീവനക്കാര്‍, ഈസ്‌റ്റേണ്‍ ത്രഡ്‌സ്‌, കോതമംഗലത്ത്‌ വിവിധ സ്‌ഥാപനങ്ങള്‍, മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്‌ഥലങ്ങളിലും സ്‌ഥാനാര്‍ഥി സൗഹൃദ സന്ദര്‍ശനം നടത്തി. കേന്ദ്രത്തില്‍ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാകുവാനായി ജനങ്ങള്‍ അതിതീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും. പാര്‍ലമെന്റ്‌ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലത്തിലും ജനങ്ങള്‍ തനിക്ക്‌ വമ്പിച്ച ഭൂരിപക്ഷം നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു.
എന്‍.ഡി.എ സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണന്‍ ഇന്നലെ രാവിലെ തൊടുപുഴ ശ്രീ കൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന്‌ ജന്മ ദേശമായ മുട്ടത്തിനു തിരിച്ചു. തുടര്‍ന്ന്‌ തൊടുപുഴയിലെ സാമുദായിക നേതാക്കളേയും കുടുംബ ബന്ധുക്കളെയും കണ്ടു. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നീ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ ഇന്നു സന്ദര്‍ശനം നടത്തും.

Ads by Google
Advertisement
Tuesday 23 Apr 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW