Tuesday, July 02, 2019 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.08 AM

ചരിത്രവിജയം നേടും: എല്‍.ഡി.എഫ്‌.

ഇടുക്കി: ഹൈറേഞ്ച്‌ സംരക്ഷണസമിതി പിന്തുണയുള്ള എല്‍.ഡി.എഫ്‌ സ്വതന്ത്ര സ്‌ഥാനാര്‍ഥി ജോയ്‌സ്‌ ജോര്‍ജ്‌ ചരിത്ര വിജയത്തിനരികെയാണെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി അഭിമാനോജ്വലമായ സുനിശ്‌ചിത വിജയം നല്‍കുമെന്നും എല്‍.ഡി.എഫ്‌ ഇടുക്കിയില്‍ ചേര്‍ന്ന പാര്‍ലമെന്റ്‌ മണ്ഡലം കമ്മറ്റി വിലയിരുത്തി.
മണ്ഡലത്തിലെ 1305 ബൂത്തുകള്‍ കേന്ദ്രീകരിച്ച്‌ നടന്നു വന്ന തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു എല്‍.ഡി.എഫ്‌. ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രാധാന്യവും ജോയ്‌സ്‌ ജോര്‍ജ്‌ ജയിക്കേണ്ടതിന്റെ ആവശ്യകതയും വോട്ടര്‍മാരിലേയ്‌ക്ക്‌ എത്തിക്കാന്‍ കഴിഞ്ഞതായി ഭാരവാഹികളായ വൈദ്യുതി മന്ത്രി എം.എം മണി, കെ.കെ ശിവരാമന്‍, ഗോപി കോട്ടമുറിക്കല്‍, കെ.കെ ജയചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 23 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW