Wednesday, May 22, 2019 Last Updated 16 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.08 AM

തെരഞ്ഞെടുപ്പിനൊരുങ്ങി ജില്ലാ ആസ്‌ഥാനം

ചെറുതോണി: ജില്ലാ ആസ്‌ഥാനം തെരഞ്ഞെടുപ്പിന്‌ ഒരുങ്ങി. ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ 196 ബൂത്തുകളാണ്‌ ഉള്ളത്‌. ഇതില്‍ മണിയാറന്‍കുടി 76-ാം നമ്പര്‍ ബൂത്ത്‌ പ്രശ്‌നബാധിത ബൂത്തായതിനാല്‍ ഇവിടെ പോലീസ്‌ നിരീക്ഷണം ശക്‌തമാണ്‌.
നിയമസഭാ മണ്ഡലത്തിലെ ഓരോ ബുൂത്തിലും ഒരു പോലീസുകാരനെ വീതം ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുണ്ട്‌. ഒന്നിലധികം ബൂത്തുകളുള്ള സ്‌ഥലങ്ങളില്‍ വനിതാ പോലീസും എന്‍.സി.സി, സ്‌റ്റുഡന്‍സ്‌ പോലീസ്‌ കേഡറ്റുകളും ഉണ്ടാകും. തെരഞ്ഞെടുപ്പ്‌ കുറ്റമറ്റതാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ബൂത്തുകളിലേക്കുള്ള വോട്ടിങ്‌ യന്ത്രങ്ങളില്‍ പേരും ചിഹ്നത്രവുമടങ്ങുന്ന ബാലറ്റ്‌ സെറ്റു ചെയ്യുന്ന നടപടിക്രമങ്ങളും നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ്‌ വോട്ടെടുപ്പ്‌.
വോട്ടിംഗ്‌ പൂര്‍ത്തിയാകുന്നതുവരെ കലക്‌ട്രേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കും പോളിങ്‌ ഉദ്യോഗസ്‌ഥര്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്‌ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
ലോക്‌സഭാ മണ്ഡലത്തില്‍ 104 സെക്‌ടറല്‍ ഓഫീസര്‍മാരും 26 സോണല്‍ മജിസ്‌ട്രേറ്റുമാരും 90 മൈക്രോ ഒബ്‌സര്‍വര്‍മാരും ചാര്‍ജെടുത്തു. കഴിഞ്ഞ തവണ കേരള- തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തമിഴ്‌നാട്ടിലും ഇവിടേയും വോട്ടുചെയ്‌തതായി പരാതി ഉയര്‍ന്നിരുന്നു. ഇത്തവണ ഇരട്ടവോട്ട്‌ തടയുന്നതിന്‌ കര്‍ശനമായ നിയന്ത്രണമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ കലക്‌ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി കലക്‌ട്രേറ്റില്‍ ഉദ്യോഗസ്‌ഥരുടെ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു. യോഗത്തില്‍ കലക്‌ടറെ കൂടാതെ തെരഞ്ഞെടുപ്പ്‌ നിരീക്ഷകരായ ഗരിമ ഗുപ്‌ത, മാന്‍സിംഗ്‌, എ.ഡി.എം: അനില്‍ ഉമ്മന്‍, സബ്‌ കലക്‌ടര്‍ ഡോ. രേണുരാജ്‌, ആര്‍.ഡി.ഒ: എം.പി വിനോദ്‌, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ ജോസ്‌ ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 23 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW