Thursday, July 18, 2019 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.08 AM

നരിയംപാറ പുതിയകാവ്‌ ക്ഷേത്രത്തില്‍ മോഷണം: 23.5 ഗ്രാം സ്വര്‍ണവും പണവും കവര്‍ന്നു

കട്ടപ്പന: നരിയംപാറ പുതിയ കാവ്‌ ക്ഷേത്രത്തില്‍ മോഷണം. ഞായറാഴ്‌ച്ച രാത്രിയില്‍ നടന്ന മോഷണത്തില്‍ 23.5 ഗ്രാം സ്വര്‍ണവും 10,000 ത്തോളം രൂപയും കളവുപോയി. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി എത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌.
ക്ഷേത്രത്തിന്റെ വഴിപാട്‌ കൗണ്ടറിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തു കടന്ന മോഷ്‌ടാക്കള്‍ ഓഫീസ്‌ മുറി കുത്തിത്തുറന്ന്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. ശ്രീകോലിനു മുന്‍പിലുണ്ടായിരുന്ന കാണിക്കവഞ്ചിയുടെ പൂട്ടു തകര്‍ത്ത്‌ പണം കവര്‍ന്നിട്ടുണ്ട്‌.
ക്ഷേത്ര മുറ്റത്തെ കാണിക്ക വഞ്ചിയുടെ പൂട്ട്‌ തകര്‍ത്തിട്ടുണ്ടെങ്കിലും ശേഷിച്ച രണ്ടു പൂട്ടുകള്‍ പൊളിക്കാനുള്ള ശ്രമം വിജയിക്കാത്തതിനാല്‍ പണം എടുക്കാന്‍ സാധിച്ചില്ല.ക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട്‌ ചേര്‍ന്ന്‌ സി.സി.ടി.വി. സ്‌ഥാപിച്ചിരുന്നുവെങ്കിലും ഇതു തകര്‍ത്ത്‌ മതില്‍ക്കെട്ടിനുള്ളിലെ കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അതേസമയം സി.സി. ടി.വിയിലെ ദൃശ്യങ്ങള്‍ ശാസ്‌ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ പോലീസ്‌. സി.ഐ. അനില്‍കുമാര്‍, എസ്‌.ഐ. എസ്‌. കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തി. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്‌ദരും ഡോഗ്‌ സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്‌. ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന സംഘമാണ്‌ ഇതിനു പിന്നിലെന്ന നിഗമനത്തിലാണ്‌ പോലീസ്‌. അടുത്തിടെ ഉപ്പുതറ മേഖലയിലും സമാനമായി മോഷണം നടന്നിരുന്നു.

Ads by Google
Advertisement
Tuesday 23 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW