Saturday, July 20, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.08 AM

വോട്ടുറപ്പിക്കാന്‍ ജാഗ്രത

കട്ടപ്പന: പോരാട്ടം ഇഞ്ചോടിഞ്ചായതോടെ വോട്ട്‌ ചോര്‍ച്ച തടയാന്‍ മുന്നണികളില്‍ കര്‍ശന ജാഗ്രത. പരമാവധി പാര്‍ട്ടി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഇടതു - വലത്‌ മുന്നണികളില്‍ പ്രത്യേക നിര്‍ദേശം നല്‍കി. വോട്ട്‌ ചോര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലുകളെ തുടര്‍ന്ന്‌ ബൂത്ത്‌ അടിസ്‌ഥാനത്തില്‍ ജാഗ്രതാ നിര്‍ദേശത്തിനാണ്‌ നിര്‍ദേശം.
യു.ഡി.എഫിന്റെ കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫ്‌. സ്വതന്ത്ര സ്‌ഥാനാര്‍ഥി അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ വിജയിച്ചു കയറുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന്‌ പഴുതടച്ച നീക്കമാണ്‌ ഇടുക്കി മണ്ഡലത്തില്‍ യു.ഡി.എഫ്‌. നടത്തുന്നത്‌.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈപ്പിടിയിലായ മണ്ഡലം കൈവിടാതിരിക്കാനുള്ള ശ്രമത്തിലാണ്‌ എല്‍.ഡി.എഫ്‌. ഹൈറേഞ്ച്‌ ഉള്‍പ്പെടയുള്ള തോട്ടം മേഖലകളിലെ വോട്ട്‌ ചോര്‍ച്ചയാണ്‌ ഇരുമുന്നണികളെയും അവസാന ലാപ്പില്‍ ഭയാശങ്കയിലാക്കുന്നത്‌.
തൊഴില്‍ പ്രശ്‌നങ്ങള്‍, റോഡുകള്‍, കുടിവെള്ള പ്രശ്‌നം തുടങ്ങി തോട്ടം മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണ്‌. ഇതിനാല്‍ തന്നെ വോട്ട്‌ ചോര്‍ച്ചയ്‌ക്കുള്ള സാധ്യതയും പാര്‍ട്ടികള്‍ തള്ളിക്കളയുന്നില്ല.
നിര്‍ണായക തെരഞ്ഞെടുപ്പായതിനാല്‍ തന്നെ മുന്നണികളില്‍ കടുത്ത വെല്ലുവിളിയും നേരിടുന്നുണ്ട്‌. അതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും മുന്നണികള്‍ പ്രതീക്ഷിക്കുന്നില്ല. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ ശബരിമല വിഷയം ബി.ജെപിയെ കരുത്തരാക്കിയിട്ടുമുണ്ട്‌.
സ്‌ഥലത്തില്ലാത്തവരെ വോട്ടിനെത്തിക്കാന്‍ മൂന്നു മുന്നണികളും ഇന്നലെ തന്നെ ശ്രമം തുടങ്ങിയിരുന്നു. വിദേശത്തുള്ളവരുടെയും മറ്റും വോട്ടുകള്‍ ഉറപ്പാക്കാനും ബൂത്ത്‌ തലത്തില്‍ പ്രവര്‍ത്തനം ശക്‌തമാണ്‌.

Ads by Google
Advertisement
Tuesday 23 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW