Tuesday, May 21, 2019 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.07 AM

കൊല്ലം ആര്‌ കൊണ്ടുപോകും?

uploads/news/2019/04/303150/2.jpg

കൊല്ലം: തൊഴിലാളി പ്രസ്‌ഥാനങ്ങള്‍ക്കു എക്കാലവും വളക്കൂറുള്ള മണ്ണായ കൊല്ലത്ത്‌ ഇക്കുറി ആര്‌ ജയിക്കുമെന്ന കാര്യത്തില്‍ അവസാന നിമിഷത്തില്‍ പിരിമുറുക്കം.
വാശിയേറിയ മത്സരത്തില്‍ യു.ഡി.എഫിലെ എന്‍.കെ. പ്രേമചന്ദ്രനും എല്‍.ഡി.എഫിലെ കെ.എന്‍.ബാലഗോപാലും എന്‍.ഡി.എയിലെ അഡ്വ.കെ.വി.സാബുവുമാണ്‌ മത്സര രംഗത്ത്‌.
എന്നാല്‍ നേരിട്ടുള്ള മത്സരം എന്‍.കെ. പ്രേമചന്ദ്രനും കെ.എന്‍.ബാലഗോപാലും തമ്മിലാണ്‌. ആര്‍.എസ്‌.പിയുടെ തറവാടെന്ന മേല്‍വിലാസം മണ്ഡലത്തിനു സ്വന്തമായ ഇവിടെ ഇടതുപക്ഷ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ഏറെ വേരോട്ടമുണ്ട്‌.
എന്നാല്‍ കോണ്‍ഗ്രസും ഒരവസരത്തില്‍ അജയ്യരായിരുന്നു. അന്ധമായി ആരെയും അധികകാലം വരിച്ച ചരിത്രം കൊല്ലത്തിനില്ല എന്നതും യാഥാര്‍ഥ്യം. ആര്‍.എസ്‌.പിയുടെ കരുത്തനായ എന്‍. ശ്രീകണ്‌ഠന്‍നായരില്‍ തുടങ്ങുന്ന തെരഞ്ഞെടുപ്പു ചരിത്രം ഇപ്പോള്‍ യു.ഡി.എഫുകാരനായ എന്‍.കെ. പ്രേമചന്ദ്രനില്‍ എത്തിനില്‍ക്കുന്നു.
കൊല്ലം, ചവറ, ഇരവിപുരം, ചാത്തന്നൂര്‍, കുണ്ടറ, ചടയമംഗലം, പുനലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊല്ലം മണ്ഡലത്തില്‍ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും എല്‍.ഡി.എഫാണ്‌ വിജയിച്ചത്‌.
ചാത്തന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി. രണ്ടാം സ്‌ഥാനത്തെത്തി ശക്‌തി തെളിയിക്കുകയും ചെയ്‌തു. ഇക്കുറി എല്‍.ഡി.എഫിനെ പ്രത്യേകിച്ച്‌ സി.പി.എമ്മിനെ സംബന്ധിച്ച്‌ അഭിമാന പോരാട്ടമാണ്‌.
ശബരിമല വിഷയം ഇക്കുറി തെരഞ്ഞെടുപ്പില്‍ ശക്‌തമായ വികാരമാകുമെന്ന്‌ കണക്കുകൂട്ടുകയാണ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി അഡ്വ. കെ.വി.സാബു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം എന്‍.എസ്‌.എസ്‌. സ്വാഗതം ചെയ്‌തതും അനുകൂല ഘടകമായി പാര്‍ട്ടി വിലയിരുത്തുന്നു. രണ്ട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച അനുഭവസമ്പത്താണ്‌ അദ്ദേഹത്തിനുള്ളത്‌.
2009ല്‍ ചാലക്കുടിയിലും 2014ല്‍ ഇടുക്കിയിലുമാണ്‌ മത്സരിച്ചത്‌.
എറണാകുളം തൃപ്പൂണിത്തുറ കാറ്റാടിയില്‍ ഹൗസില്‍ കെ.ഐ. വര്‍ഗീസിന്റെ മകനായ അദ്ദേഹം ഹൈക്കോടി അഭിഭാഷകനും നിലവില്‍ ബി.ജെ.പി. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗവും ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌.

Ads by Google
Advertisement
Monday 22 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW