Tuesday, May 21, 2019 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.07 AM

ആര്‍ത്തിരമ്പി പ്രചാരണം, ഇന്ന്‌ നിശബ്‌ദം

uploads/news/2019/04/303148/3.jpg

കൊല്ലം: യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെയും എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.എന്‍.ബാലഗോപാലിന്റേയും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടി കൊട്ടിക്കലാശത്തോടെ സമാപിച്ചു. രാവിലെ ആനന്ദവല്ലിശ്വേരത്ത്‌ നിന്ന്‌ ആരംഭിച്ച യു.ഡി.എഫ്‌. റോഡ്‌ ഷോ കടവൂര്‍, അഞ്ചാലുമൂട്‌, കുണ്ടറ, ഇളമ്പളളൂര്‍, പെരുമ്പുഴ, കണ്ണനല്ലൂര്‍, ചാത്തന്നൂര്‍, കൊട്ടിയം, തട്ടാമല, കൂട്ടിക്കട, താന്നി, തീരദേശ മേഖല ചുറ്റി ബീച്ച്‌, വാടി, തങ്കശേരി, മൂതാക്കരയിലൂടെ ചിന്നക്കട ബസ്‌ ബേയില്‍ എത്തിച്ചേര്‍ന്നു. ഇരു മുന്നണികളിലുമുള്ള പതിനായിരക്കണക്കിന്‌ ആളുകളാണ്‌ കലാശക്കൊട്ടില്‍ പങ്കെടുത്തത്‌. പാട്ടുപാടിയും ഡാന്‍സ്‌ ചെയ്‌തും പ്രവര്‍ത്തകര്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തി.
തൃശൂര്‍ പൂരത്തിന്റെ കൊടമാറ്റം കണക്കെ പല ദിക്കില്‍ നിന്നുവന്ന പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ പരസ്‌പരം കൈമാറി ആവേശത്തിന്റെ അലയടിപ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രനോടൊപ്പം മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ, കേന്ദ്ര തെരഞ്ഞെടുപ്പ്‌ പാര്‍ലമെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷാനവാസ്‌ഖാന്‍, ആര്‍.എസ്‌.പി. സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ്‌, കണ്‍വീനര്‍ അഡ്വ: ഫിലിപ്പ്‌ കെ. തോമസ്‌ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കി. എല്‍.ഡി.എഫിന്റെ കൊട്ടിക്കലാശത്തിന്‌ എല്‍.ഡി.എഫ്‌. കൊല്ലം പാര്‍ലമെന്റ്‌ മണ്ഡലം സെക്രട്ടറി കെ. വരദരാജന്‍, എന്‍.അനിരുദ്ധന്‍, എസ്‌.ജയമോഹന്‍, എസ്‌.സഹദേവന്‍, പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍.ഡി.എ. സ്‌ഥാനാര്‍ഥി അഡ്വ.കെ.വി. സാബുവിന്റെ കൊട്ടിക്കലാശം റോഡ്‌ ഷോയൊടെയാണ്‌ നടന്നത്‌. കൊല്ലം ആനന്ദവല്ലീശ്വരത്ത്‌ നിന്നു പൂക്കാവടിയും ചെണ്ടമേളവും നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തെ കാവി പുതച്ചുകൊണ്ടാണു നഗരഹൃദയമായ കൊല്ലം ചിന്നക്കട റൗണ്ടില്‍ എത്തിയത്‌.
ജെ.സി.ബിയില്‍ കയറി വാനിലുയര്‍ന്ന്‌ വട്ടര്‍മാരെ പുഷ്‌പവൃഷ്‌ടിയൊടെയാണു കൊട്ടിക്കലാശം അരങ്ങേറിയത്‌.
എന്‍.ഡി.എ. നേതാക്കളായ സി.ശിവന്‍കുട്ടി, ജി. ഗോപിനാഥ്‌, കെ. ശിവദാസന്‍, സോമരാജന്‍, കല്ലട ദാസ്‌, എം.എസ്‌ശ്യാംകുമാര്‍ വെള്ളിമന്‍ ദിലീപ്‌, ഓമനക്കുട്ടന്‍, അഡ്വ.ചന്ദ്രമോഹനന്‍, കിഴക്കനേല സുധാകരന്‍ അഡ്വ: ജി.ഗോപകുമാര്‍, സി.തമ്പി, ശശികലറാവു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 22 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW