Monday, July 01, 2019 Last Updated 47 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

മാര്‍ക്ക്‌ ദാനം നല്‍കാന്‍ ശ്രമിക്കുന്നതായി ആരോപണം

കൊല്ലം: കേരള സര്‍വകലാശാലയില്‍ ബി.ടെക്‌ സിവില്‍ എഞ്ചിനീയര്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക്‌ അനധികൃതമായി മാര്‍ക്ക്‌ ദാനം നല്‍കാന്‍ ശ്രമിക്കുന്നതായി ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ബിന്ദുകൃഷ്‌ണ ആരോപിച്ചു.
കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്‌ കോളജിലെ പ്രിന്‍സിപ്പലിന്റെ മകന്‌ അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ ഇടത്‌ സിന്‍ഡിക്കേറ്റ്‌ അംഗത്തിന്റെ സഹായത്തോടെയാണ്‌ ഈ ശ്രമം നടക്കുന്നത്‌.
എഞ്ചിനീയറിങ്‌ കോളജ്‌ നടപ്പാക്കിയ ഇടം പദ്ധതിയില്‍ അംഗമായ വിദ്യാര്‍ഥിക്കാണ്‌ പരീക്ഷയില്‍ അധികം മാര്‍ക്ക്‌ നല്‍കാന്‍ ചട്ടവിരുദ്ധമായ ശ്രമം നടക്കുന്നത്‌. ഇടം പദ്ധതി നടപ്പാക്കിയത്‌ ഒരു ഗ്രൂപ്പായിരിക്കെ ഇതിന്റെ പേരില്‍ ഒരു വ്യക്‌തിക്ക്‌ ആനുകൂല്യം നല്‍കുന്നതു നിയമവിരുദ്ധമാണ്‌.
കുണ്ടറയിലെ എം.എല്‍.എയുടെ പിന്തുണയും പിന്‍ബലവും ഈ ശ്രമത്തിന്റെ പിന്നിലുണ്ടെന്ന്‌ സംശയിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം ബന്ധപ്പെട്ട അധികാരികള്‍ നടത്തണമെന്ന്‌ ബിന്ദുകൃഷ്‌ണ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW