Tuesday, May 21, 2019 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

കലാശക്കൊട്ട്‌ പൂയപ്പള്ളിയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്കു പരുക്ക്‌

ഓയൂര്‍: ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ പൂയപ്പള്ളിയില്‍ സംഘര്‍ഷം. നിരവധി പേര്‍ക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ നാല്‌ യു.ഡി.എഫ്‌. പ്രവര്‍ത്തകരെ മീയണ്ണൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മൂന്ന്‌ എല്‍.ഡി.എഫ്‌. പ്രവര്‍ത്തകരെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട്‌ അഞ്ചോടെയായിരുന്നു സംഭവം. പൂയപ്പള്ളി ജംഗ്‌ഷനില്‍ പ്രകടനം നടത്തുന്നതിനായി പോലീസ്‌ നേരത്തെ ക്രമീകരണം നടത്തിയിരുന്നു. ഓയൂര്‍ റോഡില്‍ ബി.ജെ.പിക്കും. കൊട്ടാരക്കര റോഡില്‍ എല്‍.ഡി.എഫിനും കൊല്ലം റോഡില്‍ യു.ഡി.എഫിനും വേണ്ടി സൗകര്യമൊരുക്കി.
എന്നാല്‍ യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ എല്‍.ഡി.എഫുകാര്‍ക്ക്‌ നിശ്‌ചയിച്ചിരുന്ന കൊട്ടാരക്കര റോഡിലാണ്‌ നിലയുറപ്പിച്ചത്‌. റോഡ്‌ ഷോക്ക്‌ ശേഷം എത്തിയ എല്‍.സി.എഫ്‌. പ്രവര്‍ത്തകരെ ചൊടിപ്പിക്കുകയും സ്‌ഥലത്തുണ്ടായിരുന്ന പോലീസുകാരോട്‌ കൊല്ലം റോഡിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു.
എന്നാല്‍ പോലീസ്‌ യു.ഡി.എഫുകാരെ അവിടെ നിന്നു മാറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറിയില്ല. ഇതോടെ പരസ്‌പരം ഉന്തും തള്ളും ഉണ്ടായെങ്കിലും നേതാക്കള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കയായിരുന്നു.
എന്നാല്‍ കൊട്ടിക്കലാശം ഉച്ചസ്‌ഥായിയില്‍ ആയതോടെ ഇരുവിഭാഗങ്ങളും പരസ്‌പരം തള്ളി ക്കയറുകയും കൊടി കെട്ടിയിരുന്ന വടി ഉപയോഗിച്ച്‌ ഏറ്റുമുട്ടുകയുമായിരുന്നു.
അര മണിക്കൂറോളം നടന്ന സംഘടനത്തില്‍ ഇരു വിഭാഗങ്ങളിലെയും നിരവധി പേര്‍ക്കു പരുക്കേറ്റു. സംഭവസ്‌ഥലത്ത്‌ ഉണ്ടായിരുന്ന അഞ്ച്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കാഴ്‌ചക്കാരായി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ആറിന്‌ കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും ഇരു വിഭാഗങ്ങളും രണ്ട്‌ വശത്തായി സംഘടിച്ച്‌ നിന്നതിനാല്‍ മണിക്കുറുകളോളം പ്രദേശത്ത്‌ സംഘര്‍ഷാവസ്‌ഥ നിലനിന്നു.
പിന്നീട്‌ പൂയപ്പളളി സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി ഇരു കൂട്ടരേയും പിന്‍തിരിപ്പിച്ചതോടെയാണ്‌ സംഘര്‍ഷാവസ്‌ഥക്ക്‌ അയവു വന്നത്‌.
വെളിയത്തും ഓയൂരിലും കൊട്ടിക്കലാശത്തിനിടെ നേരിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും മറ്റ്‌ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായില്ല.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW