Tuesday, July 09, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

കശുവണ്ടി തൊഴിലാളികളോട്‌ ഒപ്പം ചേര്‍ന്ന്‌ പ്രേമചന്ദ്രന്‍

കൊല്ലം: യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ദിവസത്തേക്കു കടന്നപ്പോള്‍ ഒരു ദിവസം പൂര്‍ണമായും കശുവണ്ടി തൊഴിലാളികളോടൊപ്പം ചേര്‍ന്നു. തന്റെ ശക്‌തികേന്ദ്രമെന്ന്‌ വിശേഷിപ്പിക്കാവുന്ന കശുവണ്ടി തൊഴിലാളികളോടൊപ്പം ചേര്‍ന്ന്‌ അവരുടെ പ്രയാസങ്ങളിലും സങ്കടത്തിലും പങ്കുചേര്‍ന്നു. കശുവണ്ടി തൊഴിലാളികളുടെ ദുരിതവും പ്രയാസങ്ങളും സര്‍ക്കാരുകളുടെ വഞ്ചനകളും സശ്രദ്ധം കേട്ട അദ്ദേഹം താന്‍ വിജയിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ടാവുമെന്ന്‌ ഉറപ്പുനല്‍കി. കുണ്ടറ, ചാത്തന്നൂര്‍, ഇരവിപുരം മേഖലയിലെ ഫാക്‌ടറികളിലാണ്‌ ഇന്നലെ പ്രേമചന്ദ്രന്‍ ചെലവഴിച്ചത്‌. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: എ. ഷാനവാസ്‌ഖാന്‍, എ.എ. അസീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ യു.ഡി.എഫ്‌. നേതാക്കളും പ്രവര്‍ത്തകരും പ്രേമചന്ദ്രനൊടൊപ്പംഉണ്ടായിരുന്നു.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW