Tuesday, May 21, 2019 Last Updated 49 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

ഉയിര്‍പ്പിന്റെ സന്ദേശവുമായി നാടെങ്ങും ഈസ്‌റ്റര്‍ ആഘോഷിച്ചു

uploads/news/2019/04/303137/1.jpg

കോതമംഗലം: അമ്പത്‌ നാള്‍ നീണ്ട വ്രത ശുദ്ധിയുടെ പരിസമാപ്‌തിയില്‍ യേശുക്രിസ്‌തുവിന്റെ ഉഥാനത്തിന്റെ ഓര്‍മ ക്രൈസ്‌തവര്‍ ആചരിച്ചു.എല്ലാ ക്രൈസ്‌തവ വിഭാഗങ്ങളിലും ശനിയാഴ്‌ച രാത്രി മുതല്‍ ഉഥാന ശുശ്രൂഷകള്‍ ആരംഭിച്ചിരുന്നു.
മാര്‍ തോമ ചെറിയപള്ളിയില്‍ നടന്ന ഈസ്‌റ്റര്‍ ശുശ്രൂഷകള്‍ക്ക്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു.
ഫാ.ജോസ്‌ പരത്തുവയലില്‍,ഫാ.സെബി വലിയകുന്നേല്‍,ഫാ.ബിജു അരീക്കല്‍,ഫാ.എല്‍ദോസ്‌ കാക്കനാട്ട്‌,ഫാ.ജോബി തോമ്പ്ര എന്നിവര്‍ സഹകാര്‍മികരായി.രാവിലെ രണ്ടാമത്തെ കുര്‍ബാനയ്‌ക്ക് ശേഷം പൈതല്‍ നേര്‍ച്ച നടന്നു.മൂന്ന്‌ പൈതങ്ങളുടെ നേര്‍ച്ചയായിരുന്നു പ്രധാനം.
ചോറ്‌,കാളന്‍,മീന്‍കറി,പഴം,നെയ്യപ്പം,പിടി,കോഴിക്കറി തുടങ്ങിയവയാണ്‌ പൈതല്‍ നേര്‍ച്ചയുടെ വിഭവങ്ങള്‍.സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ പുലര്‍ച്ചെ 3 ന്‌ നടന്ന ഉയിര്‍പ്പ്‌ ശുശ്രൂഷകളിലും വിശുദ്ധ കുര്‍ബാനയിലും ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി ഫാ.മാത്യു മാളിയേക്കല്‍,അസിസ്‌റ്റന്റ്‌ വികാരിമാര്‍ എന്നിവര്‍ സഹകാര്‍മികരായി.എല്ലാ കതോലിക്ക,യാക്കോബായ,ഓര്‍ത്തഡോക്‌സ്,മാര്‍ തോമ പള്ളികളിലും ഉയിര്‍പ്പ്‌ ശുശ്രൂഷകള്‍ നടന്നു.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW