Wednesday, July 17, 2019 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

യു.ഡി.വൈ.എഫ്‌ റോഡ്‌ ഷോ

പിറവം: കോട്ടയം പാര്‍ലമെന്റ്‌ സ്‌ഥാനാര്‍ഥി തോമസ്‌ ചാഴിക്കാടന്റെ പ്രചാരണത്തിന്‌ ആവേശം പകര്‍ന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.വൈ.എഫ്‌ പിറവത്ത്‌ റോഡ്‌ ഷോ നടത്തി. രാമമംഗലം കാവുംങ്കടയില്‍ നിന്നും പിറവം മുന്‍സിപ്പല്‍ ചെയര്‍മാനും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ സാബു. കെ.ജേക്കബ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത റോഡ്‌ ഷോ പിറവം ടൗണില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന യോഗം യു.ഡി.എഫ്‌ ചെയര്‍മാന്‍ എന്‍.പി പൗലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂത്ത്‌ കോണ്‌ഗ്രസ്‌ പാര്‍ലമെന്റ്‌ സെക്രെട്ടറി അരുണ്‍ മാത്യു അധ്യക്ഷത വഹിച്ചു.
അനൂപ്‌ ജേക്കബ്‌ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. എന്‍.എസ്‌.യു ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ട്‌, യൂത്ത്‌ കോണ്‌ഗ്രസ്‌ പാര്‍ലമെന്റ്‌ സെക്രട്ടറിമാരായ മെബിന്‍ ബേബി, എല്‍ദോ ടോം പോള്‍, യൂത്ത്‌ ഫ്രണ്ട്‌ ജേക്കബ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പ്രേംസണ്‍ മാഞ്ഞാമറ്റം, യൂത്ത്‌ ഫ്രണ്ട്‌ (മാണി) സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ജില്‍സ്‌ പെരിയപ്പുറം, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ആര്‍. പ്രദീപ്‌കുമാര്‍, യൂത്ത്‌ കോണ്‌ഗ്രസ്‌ നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ അലന്‍ ബേബി, യൂത്ത്‌ കോണ്‌ഗ്രസ്‌ നേതാക്കന്മാരായ ജേക്കബ്‌ ഫിലിപ്പ്‌, കെന്‍ മാത്യു, ആന്റോ ഇലഞ്ഞി, റോബിന്‍ തോമസ്‌, അലോക്‌ തോമസ്‌, സച്ചു ജോസഫ്‌, കോണ്‌ഗ്രസ്‌ നേതാക്കന്മാരായ ഷാജു ഇളഞ്ഞിമറ്റം, തോമസ്‌ മല്ലിപ്പുറം, ജെയ്‌സണ്‍ പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW