Tuesday, May 21, 2019 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

തൊടുപുഴയില്‍ നാല്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിനിടെ തൊടുപുഴയില്‍ നാല്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. പൊലീസ്‌ നോക്കി നില്‍ക്കെ സി.പി.എം പ്രവര്‍ത്തകര്‍ യു.ഡി.എഫ്‌ അണികളെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നുവെന്നാണ്‌ പരാതി. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂത്ത്‌ കോണ്‍ഗ്രസ്‌ പൈങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റ്‌ പൈങ്ങോട്ടൂര്‍ കിഴക്കേടത്ത്‌ സിജോ ജോണ്‍ (37), കോണ്‍ഗ്രസ്‌ തൊടുപുഴ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ വെള്ളാപ്പുഴ (52), യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ അഞ്ചിരി ചേംബ്ലാങ്കല്‍ അപ്‌സിന്‍ ഫ്രാന്‍സിസ്‌, കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ മണക്കാട്‌ പൈമ്പിള്ളില്‍ സിറിയക്‌ (54) എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
കല്ലേറിലും കുറുവടി കൊണ്ടുള്ള അടിയിലുമാണ്‌ ഇവര്‍ക്ക്‌ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്‌. ഇന്നലെ വൈകുന്നേരം നാലോടെ തൊടുപുഴ ഗാന്ധി സ്‌ക്വയറിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ്‌ കൊട്ടി കലാശത്തിന്‌ ഗാന്ധി സ്‌ക്വയര്‍ മുതല്‍ പ്രൈവറ്റ്‌ സ്‌റ്റാന്റ്‌ വരെയായിരുന്നു യു.ഡി.എഫിന്‌ പൊലീസ്‌ അനുവദിച്ചിരുന്നു.
ഇവിടെ സമാധാനപരമായി ആഘോഷ പരിപാടികളില്‍ ഏര്‍പ്പെട്ടിരുന്ന യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്‌ടിച്ചുവെന്നാണ്‌ പരാതി. യു.ഡി.എഫ്‌ പ്രചാരണ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി.

Ads by Google
Advertisement
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW