Thursday, May 23, 2019 Last Updated 16 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.32 AM

അമിത്‌ഷായുടെ റോഡ്‌ ഷോയില്‍ മഴയത്തും ആവേശം

uploads/news/2019/04/303011/p1.jpg

പത്തനംതിട്ട: വമ്പിച്ച ജനബാഹുല്യമാണ്‌ അമിത്‌ഷായുടെ റോഡ്‌ ഷോയില്‍ അനുഭവപ്പെട്ടത്‌. സ്‌ത്രീകളും യുവതികളും കുട്ടികളുമാണ്‌ അണിനിരന്നവരില്‍ ഏറെയും. ഇന്നലെ വൈകിട്ട്‌ 3.30 ന്‌ പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‌ സമീപമുള്ള ഗ്രൗണ്ടില്‍ ഹെലികോപ്‌റ്ററില്‍ വന്നിറങ്ങിയ ബി.ജെ.പി ദേശീയ അധ്യക്ഷനെ എന്‍.ഡി.എ നേതാക്കള്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. നാലരയോടെ ജനറല്‍ ആശുപത്രിയുടെ സമീപത്തുനിന്ന്‌ അലങ്കരിച്ച വാഹനത്തിലേക്ക്‌ കയറി.
ഇതോടെ നേരത്തേ കാത്തുനിന്ന സ്‌ത്രീകളടക്കം പുഷ്‌പവൃഷ്‌ടി നടത്തി. കോരിച്ചൊരിയുന്ന മഴയായിരുന്നിട്ടും കൈക്കുഞ്ഞുങ്ങളുമായി സ്‌ത്രീകളടക്കം അമിത്‌ ഷായെ സ്വീകരിക്കുവാനും റോഡ്‌ഷോയില്‍ പങ്കെടുക്കുവാനും തയാറായത്‌ പ്രവര്‍ത്തകരില്‍ ആവേശം പടര്‍ത്തി. തുടര്‍ന്ന്‌ സെന്‍ട്രല്‍ ജങ്‌ഷന്‍ വഴി അബാന്‍ ജങ്‌ഷനിലെത്തിയ അമിത്‌ ഷാ രഥത്തിലിരുന്ന്‌ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു. കനത്ത മഴയും ഇടിയും മിന്നലും വര്‍ധിച്ചിട്ടും സ്‌ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. മഴ നനഞ്ഞ്‌ സ്‌ഥാനാര്‍ഥിയും കൂട്ടരും സമ്മേളന സ്‌ഥലത്തേക്ക്‌ പോയി.

Ads by Google
Advertisement
Sunday 21 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW