Tuesday, May 21, 2019 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.31 AM

ബൈക്ക്‌ അപകടം; മൂന്നുപേര്‍ക്കു പരുക്ക്‌

uploads/news/2019/04/302996/k2.jpg

കൊല്ലം. ബുള്ളറ്റ്‌ ബൈക്ക്‌ മതിലിനും വൈദ്യുത പോസ്‌റ്റിലും ഇടയിലേക്ക്‌ ഇടിച്ചുകയറി ബൈക്ക്‌ യാത്രികരായ മൂന്നുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.
ശക്‌തികുളങ്ങര വാച്ചിനേഴത്തു തെക്കതില്‍ ഫ്രാന്‍സിസിന്റെ മകന്‍ പക്രു എന്നു വിളിക്കുന്ന സെബാസ്‌റ്റ്യന്‍(23), ഒപ്പമുണ്ടായിരുന്ന സാം മോഹന്‍, റിനു എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. സെബാസ്‌റ്റ്യന്‌ തലയ്‌ക്കും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. മറ്റു രണ്ടുപേര്‍ക്കും കാലുകള്‍ക്കാണ്‌ പരുക്ക്‌. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് രണ്ടേമുക്കാലോടെ രാമന്‍കുളങ്ങര മരുത്തടി റോഡിലെ ആദ്യ വളവിലായിരുന്നു അപകടം.
വൈദ്യുത പോസ്‌റ്റിനും മതിലിനും ഇടയില്‍ അരമണിക്കൂറോളം കുടുങ്ങിക്കിടന്ന മൂവരേയും ചാമക്കടയില്‍ നിന്നെത്തിയ അഗ്നിശമന സേനയെത്തിയാണു രക്ഷപ്പെടുത്തിയത്‌. ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്‌തികുളങ്ങര പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Sunday 21 Apr 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW