Sunday, May 19, 2019 Last Updated 36 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.31 AM

കനാലില്‍ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നതു തടഞ്ഞു

ശസ്‌താംകോട്ട: തടാകത്തിലെ ജലനിരപ്പു കുറഞ്ഞു കുടിവെള്ള വിതരണം പ്രതിസന്ധിയിലായതിനെ തുടര്‍ന്നു കനാലില്‍ നിന്നുള്ള വെള്ളം കുടിവെള്ളമായി വിതരണം ചെയ്യാനുള്ള അധികൃതരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം കനാലില്‍ നിന്നുള്ള ജലവിതരണം നടത്തുന്നതിനുള്ള ട്രയല്‍ റണ്‍ നടത്തുകയും ഇന്നലെ ജലവിതരണം ആരംഭിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തിയത്‌. കനാലില്‍ നിന്നുള്ള ജലം മലിന്യം നിറഞ്ഞതാണ്‌. മൂന്ന്‌ വര്‍ഷം മുമ്പാണു ശാസ്‌താംകോട്ട ഫില്‍ട്ടര്‍
ഹൗസിന്‌ സമീപം കനാലില്‍ തടയണ കെട്ടിയശേഷം മോട്ടോര്‍ സ്‌ഥാപിച്ച്‌ പൈപ്പ്‌ വഴി വെള്ളം ഫില്‍ട്ടര്‍ ഹൗസില്‍ എത്തിച്ച്‌ ശുദ്ധീകരിച്ചു തടാകത്തിലെ ജലത്തോടൊപ്പം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്‌. പദ്ധതിയുടെ തുടക്കത്തില്‍ വിവിധ കാരണങ്ങളാല്‍ വലിയ പ്രതിഷേധം ഉണ്ടായങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്‌ പ്രയോജനപ്പെടുത്തി വരികയായിരുന്നു. സമീപകാലത്ത്‌ വരെ തടാകത്തില്‍ ജലം ഉണ്ടായിരുന്നതിനാല്‍ ഈ വര്‍ഷം കനാല്‍ ജലം ഉപയോഗിക്കേണ്ടി വരില്ലന്ന പ്രതീക്ഷയിലായിരുന്നു. ഇതിനാല്‍ ഇവിടെ സ്‌ഥാപിച്ചിരുന്ന മോട്ടോറുകള്‍ ഇളക്കി മാറ്റുകയും ചെയ്‌തിരുന്നു.
എന്നാല്‍ കടുത്ത വേനലിനെ തുടര്‍ന്നു തടാകത്തിലെ ജലം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്നാണ്‌ കനാല്‍ ജലത്തെ ആശ്രയിക്കാന്‍ തീരുമാനിച്ചത്‌.ഇന്നലെ ജനങ്ങള്‍ പ്രതിഷേധവുമായി വന്നതിനാല്‍ കനാലില്‍ നിന്നുള്ള പമ്പിംഗ്‌ നിര്‍ത്തിവച്ചു.

Ads by Google
Advertisement
Sunday 21 Apr 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW