Tuesday, May 21, 2019 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.31 AM

ഇടതുപക്ഷം മതേതര ഇന്ത്യയുടെ കാവലാള്‍: പന്ന്യന്‍ രവീന്ദ്രന്‍

കൊട്ടാരക്കര: ഇടതുപക്ഷമാണ്‌ മതേതര ഇന്ത്യയുടെ കാവലാളെന്ന്‌ സി.പി.ഐ. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍.മാവേലിക്കര മണ്ഡലം എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പൂവറ്റൂരില്‍ സംഘടിപ്പിച്ച കുളക്കട മേഖല ബഹുജന റാലിയും പൊതുയോഗവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ തണലില്‍ ബി.ജെ.പി. രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിനാണ്‌ ശ്രമിച്ചത്‌. മോഡി സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു.
നരേന്ദ്ര മോഡിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്‌. ഇതിനായി ദേശീയ മതേതര ബദല്‍ സാധ്യമാകും. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്‌ ദേശീയ ബദലിന്റെ ലക്ഷ്യത്തിനെതിരാണ്‌. ഇടതുപക്ഷത്തിന്‌ മുഖ്യപങ്കുള്ള ദേശീയ ബദല്‍ അധികാരത്തില്‍ വരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.യോഗത്തില്‍ അഡ്വ. പി.ടി. ഇന്ദുകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്‌.എ. രഞ്‌ജിത്ത്‌, പി.എ. എബ്രഹാം, അഡ്വ. വി. രവീന്ദ്രന്‍നായര്‍, എ. മന്മഥന്‍നായര്‍, ആറ്റുവാശേരി അജി, എ. അജി, ആര്‍. രാജേഷ്‌, ജി. സരസ്വതി, പൂവറ്റൂര്‍ സുരേന്ദ്രന്‍, സുദര്‍ശനന്‍, ജി. മാധവന്‍നായര്‍, എസ്‌. വിനോദ്‌കുമാര്‍, ടി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 21 Apr 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW