Tuesday, May 21, 2019 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.31 AM

വോട്ടേഴ്‌സ് സ്ലിപ്പ്‌ പാര്‍ട്ടി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസില്‍ വിതരണം ചെയ്‌തതായി പരാതി

അഞ്ചല്‍: അങ്കണവാടി വര്‍ക്കറായ ബി.എല്‍.ഒ. വോട്ടേഴ്‌സ് സ്ലിപ്പ്‌ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിലെത്തി വിതരണം ചെയ്‌തതായി പരാതി. ഇടമുളയ്‌ക്കല്‍ പഞ്ചായത്തിലെ 29-ാം നമ്പര്‍ ബൂത്തിന്റെ ബി.എല്‍.ഒക്കെതിരെയാണ്‌ പരാതി. ബി.എല്‍.ഒ. സ്ലിപ്പ്‌ വിതരണം നടത്തുന്നതിനിടെ ഒരു വോട്ടര്‍ തന്റെയും ഏതാനും ബന്ധുക്കളുടെയും സ്ലിപ്പുകള്‍ കൂടി ഏറ്റുവാങ്ങുകയായിരുന്നു എന്നാണ്‌ പ്രാഥമികാനേ്വഷണത്തില്‍ ലഭിച്ച വിവരമെന്ന്‌ അറയ്‌ക്കല്‍ വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു. ബി.എല്‍.ഒമാരായി നിയമിക്കപ്പെടുന്നവര്‍ വോട്ടേഴ്‌സ് ലിസ്‌റ്റ് വോട്ടര്‍മാരുടെ വീടുകളിലെത്തി നേരിട്ട്‌ വിതരണം ചെയ്യണമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിര്‍ദേശം. ഇതിനിടെ വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേരു ചേര്‍ക്കാനെത്തിയ പുതിയ വോട്ടര്‍മാരെ നിസാര കാര്യങ്ങള്‍ ഉന്നയിച്ച്‌ പിന്തിരിപ്പിച്ച്‌ അയച്ചതായും തന്മൂലം പതിനെട്ടു കഴിഞ്ഞ പലര്‍ക്കും പേരു ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ള പരാതിയും ഉയരുന്നു. ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കാണ്‌ ഇത്തരത്തില്‍ അവസരം .

Ads by Google
Advertisement
Sunday 21 Apr 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW