Wednesday, July 10, 2019 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.31 AM

ഇടതുപക്ഷ കൂട്ടായ്‌മയെ ദുര്‍ബലപ്പെടുത്തുന്നത്‌ സി.പി.എം: ജി. ദേവരാജന്‍

കൊല്ലം: സി.പി.എമ്മാണ്‌ ദേശീയതലത്തില്‍ ഇടതുപക്ഷ കൂട്ടായ്‌മയെ ദുര്‍ബലപ്പെടുത്തുന്നതെന്ന്‌ ഓള്‍ ഇന്ത്യ ഫോര്‍വേഡ്‌ ബ്ലോക്ക്‌ ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. കൊല്ലം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച ജനവിധി-2019 തെരഞ്ഞെടുപ്പ്‌ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ ഇടതു പാര്‍ട്ടികളുടെ ഐക്യത്തിന്‌ മുന്‍കൈ എടുക്കേണ്ടത്‌ ഇടതുപാര്‍ട്ടികളില്‍ പ്രബലരായ സി.പി.എമ്മാണ്‌. എന്നാല്‍ സി.പി.എം ഇതിന്‌ മുതിരുന്നില്ല. ഇടതുപക്ഷത്തിനുള്ള ജനങ്ങളുടെ പിന്തുണ വോട്ടാക്കിമാറ്റാന്‍ ഇടുപക്ഷ പ്രസ്‌ഥാനങ്ങള്‍ക്ക്‌ സാധിക്കുന്നില്ല. എത്രപേര്‍ ഇടതു പാര്‍ട്ടികളില്‍ നിന്നു മത്സരിക്കുന്നതെന്നു പോലും പരസ്‌പരം അറിയില്ല. രാജ്യത്തെ ഇടതുപക്ഷ ഐക്യത്തിനായി പുതിയ നേതൃത്വവും നേതാക്കളും മുന്നോട്ടു വരണമെന്നും കേരളത്തിലെ രാഹുലിന്റെ സ്‌ഥാനാര്‍ഥിത്വം യു.ഡി.എഫിന്റെ വിജയസാധ്യതക്ക്‌ ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 21 Apr 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW