Saturday, June 22, 2019 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ആക്രമണം:തൊടുപുഴയില്‍ ബി.ഡി.ജെ.എസ്‌ പ്രതിഷേധിച്ചു

uploads/news/2019/04/302990/i3.jpg

തൊടുപുഴ: എസ്‌.എന്‍.ഡി.പി യോഗം വൈസ്‌ പ്രസിഡന്റും എന്‍.ഡി.എ വയനാട്‌ മണ്ഡലം സ്‌ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ അതിക്രമം നടത്തുകയും തെരഞ്ഞെടുപ്പ്‌ പ്രചാരണ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ എസ്‌.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.
യൂണിയന്‍ ഓഫീസില്‍ നിന്ന്‌ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിലേയ്‌ക്ക്‌ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന്‌ യോഗം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്നുനടന്ന പ്രതിഷേധ യോഗം തൊടുപുഴ യൂണിയന്‍ കണ്‍വീനര്‍ ഡോ. കെ. സോമന്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗം ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം വി. ജയേഷ്‌, പീരുമേട്‌ യൂണിയന്‍ സെക്രട്ടറി അജയന്‍. കെ. തങ്കപ്പന്‍, എന്‍.ഡി.എ സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണന്‍, നെടുങ്കണ്ടം യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ കല്ലാര്‍ രമേശ്‌, ബി.ജെ.പി നേതാക്കളായ പി.എം. വേലായുധന്‍, പി.പി. സാനു എന്നിവര്‍ പ്രസംഗിച്ചു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ്‌ പൊന്നമ്മ രവീന്ദ്രന്‍, സെക്രട്ടറി മൃദുല വിശ്വംഭരന്‍, യൂത്ത്‌ മൂവ്‌മെന്റ്‌ ഭാരവാഹികളായ അജിന്‍, അനന്ദു, അരുണ്‍ എന്നിവരും യൂണിയനിലെ മുഴുവന്‍ ശാഖാ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുത്തു.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW