Wednesday, May 22, 2019 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

പിണറായിയുടെ ശ്രമം രണ്ടാം നവോത്ഥാന നായകനാകാന്‍: വി.ടി. ബല്‍റാം

uploads/news/2019/04/302989/i2.jpg

നെടുങ്കണ്ടം: ശബരിമല വിഷയത്തില്‍ രണ്ടാം നവോത്ഥാന നായകനാകാനാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന്‌ വി.ടി. ബല്‍റാം എം.എല്‍.എ. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ഥം മുണ്ടിയെരുമയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം വഷളാക്കിയത്‌ സംസ്‌ഥാന സര്‍ക്കാരാണ്‌. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനു ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ല. വിഷയം മുന്‍നിര്‍ത്തി ഒറ്റയടിക്കു രണ്ടാം നവോഥാന നായകനാകാനാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്‌.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗങ്ങളില്‍ കടന്നു വരുന്ന വാക്കുകള്‍ ഹിന്ദു, മുസ്ലീം, യുദ്ധം, രാജ്യദ്രോഹം, പാക്കിസ്‌ഥാന്‍ എന്നിവയാണ്‌. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഐക്യം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം എന്നിവയാണ്‌. രാഹുല്‍ ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ബി.ജെ.പിയും, സംഘപരിവാറും രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണു ശ്രമിക്കുന്നത്‌. പ്രളയം മനുഷ്യ നിര്‍മിതമെന്ന അമികസ്‌ ക്യുറി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനു നിഷേധാത്മക നിലപാടാണെന്നും ബെല്‍റാം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്‌ പാമ്പാടുംപാറ മണ്ഡലം പ്രസിഡന്റ്‌ ടോമി ജോസഫ്‌ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, നേതാക്കളായ കെ.ടി. മൈക്കിള്‍, കെ.ആര്‍.സുകുമാരന്‍ നായര്‍, സി.എസ്‌. യശോധരന്‍, ബേബിച്ചന്‍ ചിന്താര്‍മണിയില്‍, മോളി മൈക്കിള്‍, ടോമി കരിയിലകുളം, ജെയിംസ്‌ പ്ലാന്തോട്ടം, സിന്ധു സുകുമാരന്‍ നായര്‍, ആരിഫാ അയൂബ്‌, അരുണ്‍ രാജേന്ദ്രന്‍, ബെന്നി മുക്കുങ്കല്‍, ജോസ്‌ അമ്മന്‍ചേരില്‍, ആനിയമ്മ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW