Monday, April 22, 2019 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

രാഹുല്‍ ഗാന്ധിയുടെ വരവ്‌ ഇടുക്കിയിലെ കാര്‍ഷിക മേഖലയ്‌ക്ക്‌ കരുത്തു പകരും: ഉമ്മന്‍ചാണ്ടി

uploads/news/2019/04/302988/i1.jpg

അടിമാലി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സര രംഗത്തേക്ക്‌ കടന്നുവന്നത്‌ ചരിത്ര സംഭവമാണെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.
യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം അടിമാലിയില്‍ നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്‌ ഇടുക്കിയിലെ കാര്‍ഷിക-ടൂറിസം മേഖലകള്‍ക്ക്‌ കരുത്തു പകരും. ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും നല്‍കിയ നേട്ടങ്ങളെല്ലാം പിണറായി വിജയന്‍ കവര്‍ന്നെടുക്കുകയാണ്‌ ചെയ്‌തത്‌. യു.ഡി.എഫ്‌ ഗവണ്‍മെന്റ്‌ സൗജന്യമായി നല്‍കിയ റേഷന്‍ കിലോഗ്രാമിന്‌ രണ്ടു രൂപ നിരക്കില്‍ ഈടാക്കി ക്കൊണ്ടാണ്‌ പിണറായി നല്‍കിക്കൊണ്ടിരിക്കുന്നത്‌. ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഗവണ്‍മെന്റായി ഇടതു ഗവണ്‍മെന്റ്‌ മാറിയിരിക്കുന്നു.
റബറിന്‌ 150 രൂപ കുറഞ്ഞ വില ഉറപ്പാക്കായിരുന്നു. എന്നാല്‍ അതിനെ അട്ടിമറിക്കുന്ന സമീപനമാണ്‌ പിണറായി സ്വീകരിച്ചത്‌. കസ്‌തൂരി രംഗന്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ ആ പ്രശ്‌നം ബാധിക്കുന്ന പശ്‌ചിമഘട്ടത്തിലെ ആറ്‌ സംസ്‌ഥാനങ്ങളില്‍ അഞ്ചും നിഷ്‌ക്രിയമായി നിന്നപ്പോള്‍ കേരളത്തിലെ യു.ഡി.എഫ്‌ സര്‍ക്കാര്‍ മാത്രമാണ്‌ കര്‍ഷകര്‍ക്ക്‌ അനുകൂലമായി നിന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം ചെയര്‍മാന്‍ എം.പി സൈനുദീന്‍ അധ്യക്ഷത വഹിച്ചു. എ.കെ മണി, ജയ്‌സണ്‍ ജോസഫ്‌, ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി തോമസ്‌,എം.ജെ.ജേക്കബ്‌, കെ.എസ്‌.സിയാദ്‌, പി.വി.സ്‌കറിയ, സാബു പരപരാകത്ത്‌, ജോര്‍ജ്‌ തോമസ്‌, കെ.എ.കുര്യന്‍, എം എം മാത്യു, ഒ.ആര്‍.ശശി, ടി. എസ്‌. സിദ്ദിഖ്‌, ബാബു കുര്യാക്കോസ്‌, ഷംസുദ്ദീന്‍, ഇന്‍ഫന്റ്‌ തോമസ്‌, ജോണ്‍ സി. ഐസക്ക്‌, സി.എസ്‌.നാസര്‍, കെ.പി.അസീസ്‌ എന്നിവര്‍ പ്രസംഗിച്ചു. കൊല്ലപ്പെട്ട ശരത്ത്‌ ലാലിന്റെയും കൃപേക്ഷിന്റെയും ഷുഹൈബിന്റെയും പിതാക്കന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW