Friday, May 24, 2019 Last Updated 18 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

പോളിങ്‌ സ്‌റ്റേഷനുകള്‍ മാറ്റി സ്‌ഥാപിച്ചു

ഇടുക്കി: ലോക്‌സഭാ മണ്ഡലത്തിലെ ഏതാനും പോളിങ്‌ സ്‌റ്റേഷനുകള്‍ മാറ്റി സ്‌ഥാപിച്ചു. ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലത്തിലെ 82-ാം നമ്പര്‍ പോളിംഗ്‌ സ്‌റ്റേഷന്‍ കല്ലാര്‍ ഗവ. എല്‍.പി.എസ്‌ കെട്ടിടത്തിലേക്കു മാറ്റി.
101-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ നെടുങ്കണ്ടം പഞ്ചായത്ത്‌ യു.പി.എസ്‌ കെട്ടിടത്തിലേക്കും മാറ്റിയിട്ടുണ്ട്‌. 122-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ യു.പി.എസ്‌ ( സെന്റ്‌ തോമസ്‌ ബ്ലോക്ക്‌ ഈസ്‌റ്റ്‌ ഭാഗം) 123-ാം നമ്പര്‍ പോളിംഗ്‌ സ്‌റ്റേഷന്‍ ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ യു.പി.എസ്‌ (സെന്റ്‌ തോമസ്‌ ബ്ലോക്ക്‌ പടിഞ്ഞാറ്‌ ഭാഗം) 124-ാം നമ്പര്‍ പോളിംഗ്‌ സ്‌റ്റേഷന്‍ ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌ ( ഹോളി ഫാമിലി ബ്ലോക്ക്‌ നോര്‍ത്ത്‌ ഭാഗം) എന്നിങ്ങനെ മാറ്റി സ്‌ഥാപിച്ചു.
125-ാം നമ്പര്‍ പോളിംഗ്‌ സ്‌റ്റേഷന്‍ ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌ ( ഹോളി ഫാമിലി ബ്ലോക്ക്‌ സൗത്ത്‌ ഭാഗം) 126-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ വലിയതോവാള ക്രിസ്‌തുരാജ്‌ ഹൈസ്‌കൂള്‍ ( പുതിയ കെട്ടിടം , വലതു ഭാഗം) 127-ാം നമ്പര്‍ പോളിങ്‌ സ്‌മറ്റഷന്‍ ലിയതോവാള ക്രിസ്‌തുരാജ്‌ ഹൈസ്‌കൂള്‍ ( തെക്കേ കെട്ടിടം ഇടതു ഭാഗം) 128-ാം നമ്പര്‍ പോളിംഗ്‌ സ്‌മറ്റഷന്‍ വലിയതോവാള ക്രിസ്‌തുരാജ്‌ ഹൈസ്‌കൂള്‍ ( തെക്കേ കെട്ടിടം വലതുഭാഗം) എന്നിവയും മാറ്റിയിട്ടുണ്ട്‌. 133-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ കല്ലാര്‍ ജി.എച്ച്‌.എസ്‌ ചര്‍ച്ച്‌ റോഡ്‌ സൗത്ത്‌ ബില്‍ഡിങിലേക്കും (മധ്യ ഭാഗം) 134-ാം നമ്പര്‍ പോളിംഗ്‌ സ്‌റ്റേഷന്‍ കല്ലാര്‍ ജി.എച്ച്‌.എസ്‌ ചര്‍ച്ച്‌ റോഡ്‌ നോര്‍ത്ത്‌ ബില്‍ഡിംഗിലേക്കും മാറ്റി സ്‌ഥാപിച്ചു.
തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ 40-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ വണ്ണപ്പുറം എസ്‌.എന്‍.എം വി.എച്ച്‌.എസ്‌.എസിലേക്കും, 88-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌.എസിലേക്കും, 118-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ ഒളമറ്റം ഉറവപ്പാറ ഐ.സി.ഡി.എസ്‌ നം. 111 അംഗന്‍വാടിയിലേക്കും, 122-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ അരീക്കുഴ ഗവ.ഹൈസ്‌കൂളിലേക്കും മാറ്റി സ്‌ഥാപിച്ചു.
ഇടുക്കി നിയമസഭാമണ്ഡലത്തിലെ 20-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ കൈതപ്പാറ ഫോറസ്‌റ്റ്‌ ഔട്ട്‌പോസ്‌റ്റിലേക്കും, 48-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ പണിക്കന്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും, 49-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ പണിക്കന്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും 75-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ പെരുങ്കാല സെലീനാ ചാള്‍സ്‌ മെമ്മോറിയല്‍ ഇംഗ്ലീഷ്‌ സ്‌കൂളിലേക്കും, 101-ാം നമ്പര്‍ പോളിംഗ്‌ സ്‌റ്റേഷന്‍ പുഷ്‌പഗിരി ബ്ലോക്ക്‌ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി സ്‌ഥാപിച്ചു.
പീരുമേട്‌ നിയമഭാ മണ്ഡലത്തിലെ 23-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ ഉപ്പുകുളം ടൈഫോഡ്‌ എസ്‌റ്റേറ്റ്‌ സ്‌റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സിലേക്കും 144-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ കൊടുവാക്കരണം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിലേക്കും 163-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ പട്ടുമല സ്വയംപ്രഭ പകല്‍വീട്ടിലേക്കും 189-ാം നമ്പര്‍ പോളിങ്‌ സ്‌റ്റേഷന്‍ ഡൈമുക്ക്‌ ലൂഥറല്‍ എല്‍.പി.എസിലേക്കും മാറ്റി സ്‌ഥാപിച്ചു. ദേവികുളം നിയമസഭാ നിയോജകമണ്ഡല പരിധിയിലെ പോളിംഗ്‌ സ്‌റ്റേഷനുകളിലൊന്നും മാറ്റമില്ല.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW