Tuesday, May 21, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

ജോസഫിന്റെ നിലപാട്‌ നിര്‍ഭാഗ്യകരം: സി.പി.എം

ചെറുതോണി: ആദിവാസിക്കെന്തിനാ റോഡ്‌ എന്നു ചോദിച്ച മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ സമീപനം പി.ജെ. ജോസഫ്‌ സ്വീകരിക്കുന്നത്‌ ദൗര്‍ഭാഗ്യകരമാണെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്‌.
മലയോര ഹൈവേയുടെ ഭാഗമായി കുറത്തിക്കുടിയിലേയ്‌ക്കുള്ള റോഡ്‌ നിര്‍മാണം രാത്രിയുടെ മറവില്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസും മന്ത്രിയും ഉദ്യോഗസ്‌ഥര്‍ക്കൊപ്പമാണ്‌ നിന്നത്‌. പളനി ശബരിമല തീര്‍ഥാടന ഹൈവേയ്‌ക്കെതിരെയുള്ള ചിലരുടെ നിലപാടുകള്‍ ഖേദകരമാണ്‌.
മലയോരത്തുകൂടി എന്തിനാണ്‌ ഹൈവേ എന്ന ചോദ്യമാണ്‌ ചിലര്‍ പറയാതെ പറയുന്നത്‌. മറയൂര്‍, മൂന്നാര്‍, സേനാപതി, ചെമ്മണ്ണാര്‍, നെടുങ്കണ്ടം, തൂക്കുപാലം, കട്ടപ്പന, കുട്ടിക്കാനം, പെരുവന്താനം, വള്ളിയങ്കാവ്‌ വഴി കടന്നുപോകുന്ന ഹൈവേ കര്‍ഷകരുടെ സ്വപ്‌നമാണ്‌.
നുണ മാത്രം പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം പറയുന്നത്‌ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കാതായതോടെയാണ്‌ പി.ജെ. ജോസഫിനെ കോണ്‍ഗ്രസ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തെ രണ്ട്‌ പ്രധാന പ്രഖ്യാപനങ്ങളായിരുന്നു കരിപ്പലങ്ങാട്‌, വണ്ണപ്പുറം, ചേലച്ചുവട്‌, ചെറുതോണി സംസ്‌ഥാന പാതയും കരിമ്പന്‍, മുരിക്കാശേരി, തിങ്കള്‍ക്കാട്‌ റോഡും. ഈ റോഡുകളുടെ സ്‌ഥിതിയെക്കുറിച്ചും അന്നത്തെ പ്രചരണത്തെക്കുറിച്ചും ജനങ്ങള്‍ക്ക്‌ നന്നായി അറിയാം.
ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പിയായിരിക്കെ അനുവദിപ്പിച്ച കാര്‍ഷിക പാക്കേജും ഇടുക്കി ഉദ്യാന പദ്ധതിയും പിന്നീട്‌ വന്ന പി.ടി തോമസ്‌ ഇല്ലാതാക്കിയപ്പോള്‍ പ്രതികരിക്കാതിരുന്ന പി.ജെ ജോസഫ്‌ ഇപ്പോള്‍ നടത്തുന്ന പ്രസ്‌താവനകള്‍ അത്ഭുതകരമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW