Friday, May 24, 2019 Last Updated 50 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

ലാബുകള്‍ ആവശ്യമെങ്കില്‍ പൂട്ടണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിലേക്കുള്ള റോഡരുകില്‍ മതിയായ അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ ബങ്കുകളില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍ ആവശ്യമെങ്കില്‍ പൂട്ടണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്‌. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ നേരിട്ട്‌ ഇടപെടണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
സ്വീകരിച്ച നടപടികള്‍ മെയ്‌ 31 നകം ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ്‌ ഡയറക്‌ടറില്‍ നിന്നും റിപ്പോര്‍ട്ട്‌ വാങ്ങിയിരുന്നു.
ലാബുകളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പൂട്ടാന്‍ 2018 ജൂണ്‍ 1 ന്‌ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ന്യൂനതകള്‍ പരിഹരിച്ചെന്ന ലാബുടമകളുടെ അപേക്ഷയില്‍ കര്‍ശന വ്യവസ്‌ഥകളോടെ തുറന്നു പ്രവര്‍ത്തിക്കുന്നതിന്‌ അനുമതി നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ തുടര്‍ന്നും പരാതി ലഭിച്ചു.
വിഷയത്തില്‍ പുനരന്വേഷണം നടത്താന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ സയന്റിഫിക്‌ ഓഫീസര്‍ റോയി വര്‍ഗീസിന്റെ സേവനം വിട്ടു നല്‍കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്‌ 2018 നവംബര്‍ 14 ന്‌ കത്തയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച്‌ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടര്‍ കമ്മിഷനെ അറിയിച്ചു. നാലുമാസങ്ങള്‍ക്കു ശേഷവും ഒരു മറുപടി പോലും അയക്കാത്തത്‌ ബന്ധപ്പെട്ടവരുടെ ഭാഗത്ത്‌ നിന്നുള്ള കൃത്യവിലോപമാണെന്ന്‌ കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തില്ല.
ജനറല്‍ ആശുപ്രത്രി സൂപ്രണ്ടും ആരോഗ്യവകുപ്പ്‌ ഡയറക്‌ടറും ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിച്ചില്ല. അയച്ച കത്തിന്‌ മറുപടി കിട്ടാതിരുന്നിട്ടും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഓര്‍മക്കുറിപ്പ്‌ പോലും അയച്ചില്ല. ഇത്തരം സമീപനം നിരുത്തരവാദപരമാണെന്ന്‌ മാത്രമല്ല അനാസ്‌ഥയും വീഴ്‌ചയും അനുചിതവുമാണെന്നും കമ്മിഷന്‍ വിലയിരുത്തി. കൂടുതല്‍ നടപടികളിലേക്ക്‌ കടക്കുന്നില്ലെങ്കിലും ഇത്തരം അലംഭാവം ആവര്‍ത്തിക്കരുതെന്ന്‌ കമ്മിഷന്‍ താക്കീത്‌ നല്‍കി. അനില്‍കുമാര്‍ ആനക്കനാട്ട്‌ നല്‍കിയ പരാതിയിലാണ്‌ നടപടി.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW