Saturday, August 17, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.30 AM

ഏലം കരിഞ്ഞുണങ്ങുന്നു; വിളനാശം വ്യാപകം

കട്ടപ്പന: ഹൈറേഞ്ചില്‍ ഏലം കൃഷി കരിഞ്ഞുണങ്ങുന്നു. കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്‌. ഏലം കൃഷിക്കു പുറമേ മറ്റു വിളകളെയും വരള്‍ച്ച ബാധിച്ചു. പ്രളയകാലത്തു 11401.64 ഹെക്‌ടര്‍ സ്‌ഥലത്തെ കൃഷി നശിച്ചിരുന്നു. ജില്ലയിലെ 65 ശതമാനത്തിലധികം ഏലം കൃഷി നശിച്ചു. ഇതിനു പിന്നാലെയാണ്‌ തോട്ടം മേഖലയെ തകര്‍ത്തു
വിളനാശവും എത്തിയത്‌. പ്രളയത്തിനിടെ തകര്‍ന്ന തോട്ടം മേഖലയില്‍ പുതിയ ചെടികള്‍ നട്ടുവരികയായിരുന്നു. വരള്‍ച്ച കനത്തതോടെ ഇവ നശിച്ചു. തോട്ടം മേഖലയിലെ തോടുകളും വരണ്ടുണങ്ങി. എലത്തോട്ടങ്ങള്‍ നശിച്ചതോടെ തോട്ടം തൊഴിലാളികളും പ്രതിസന്ധിയിലാണ്‌.ആയിരക്കണക്കിനു ഹെക്‌ടര്‍ സ്‌ഥലത്തെ കുരുമുളക്‌, വാഴ കൃഷികളും നശിച്ചു.
ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലുമായി ഹെക്‌ടര്‍ കണക്കിന്‌ ഏലത്തോട്ടങ്ങളും, മറ്റ്‌ കൃഷിയിടങ്ങളും പ്രളയകാലത്തു ഒലിച്ചു പോയിരുന്നു. ഇതോടെ മലയോര മേഖലയിലെ കര്‍ഷകരാണ്‌ ദുരിതത്തിലായത്‌. മഴ കനിഞ്ഞില്ലെങ്കില്‍ കര്‍ഷക കുടുംബങ്ങള്‍ കൊടും പട്ടിണിയിലാകും. ഉപജീവനത്തിന്‌ നാണ്യവിളകളെ ആശ്രയിച്ചിരുന്ന പതിനായിരക്കണക്കിനു കര്‍ഷകരെയാണ്‌ വരള്‍ച്ച പിടിച്ചുലച്ചത്‌.
കുളങ്ങളിലും, കുഴല്‍ കിണറുകളിലും ദിനംപ്രതി ജലനിരപ്പ്‌ താഴുകയാണ്‌. പല തോട്ടങ്ങളിലും ജോലികള്‍ പൂര്‍ണമായി നിര്‍ത്തി. തൊഴിലാളികള്‍ ഇതോടെ കൊടും പട്ടിണിയിലാണ്‌. വായ്‌പയെടുത്തും മറ്റും കൃഷിയിറക്കിയ ഹൈറേഞ്ചിലെ കര്‍ഷകര്‍ വരള്‍ച്ചയും വിലത്തകര്‍ച്ചയും നിമിത്തം കടക്കെണിയിലായി. വരള്‍ച്ച അടുത്തവര്‍ഷത്തെ ഉല്‍പാദനത്തെയും ബാധിക്കും.

Ads by Google
Advertisement
Sunday 21 Apr 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW